അമ്പോ ക്യാമറകണ്ണുകൾ നയൻതാരയിലേക്ക്..!! മോഡേൺ ലുക്കിൽ കിടിലൻ ഫോട്ടോഷൂട്ട്

അമ്പോ ക്യാമറകണ്ണുകൾ നയൻതാരയിലേക്ക്..!! മോഡേൺ ലുക്കിൽ കിടിലൻ ഫോട്ടോഷൂട്ട്

ബാലതാരമായി വന്ന് പ്രേക്ഷകപ്രീതി നേടിയ പ്രിയ നടിയാണ്‌ന നയന്‍ താര ചക്രവര്‍ത്തി. മലയാലസിനിമകളില്‍ ബാലതാരമായി സൂപ്പര്‍ താരങ്ങളോടൊപ്പം താരം വേഷമിട്ടിട്ടുണ്ട്. ബേബി നയന്‍താര എന്ന പേരില്‍ അറിയപ്പെട്ടിരുന്നെങ്കിലും നയന്‍താര ചക്രവര്‍ത്തി എന്ന പേരിലാണ് സിനിമ ഇന്‍ഡസ്ട്രിയില്‍ അറിയപ്പെടുന്നത്.

താരം ഇപ്പോള്‍ കുറച്ച് കാലങ്ങളായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇപ്പോഴിതാ നടിപാര്‍വതി നമ്പ്യാരുടെ വിവാഹ വിരുന്ന് ചടങ്ങില്‍ നയന്‍താര എത്തിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. വളരെ മോഡേണ്‍ ലുക്കിലുള്ള താരത്തിന്റെ ലുക്ക് ഏറെ ശ്രദ്ദിക്കപ്പെടുകയാണ്. കല്യാണ ചടങ്ങിലെ പ്രധാന ആകര്‍ഷണത്തില്‍ നയന്‍താരയുമുണ്ടായിരുന്നു.

അനിഖയോടൊത്ത് ഫോട്ടോയെടുക്കുന്നതുമെല്ലാം വീഡിയോയിലും ഉണ്ടായിരുന്നു. അന്നത്തെ ദിവസത്തെ താരത്തിന്റെ മേക്കപ്പും ഫോട്ടോഷൂട്ടും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നടി ഭാമയുടെ വിവാഹവിരുന്നില്‍ സാരിയില്‍ അതീവ സുന്ദരിയായി എത്തിയ താരത്തിന്റഎ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ഇനി സിനിമയില്‍ സജീവമാകാനാണ് താരത്തിനെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളില്‍ മുന്‍നിര നായകന്മാരുടെ നായികയായി താരത്തിന് അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

CATEGORIES
TAGS

COMMENTS