‘ഓടിക്കും അവിടെ നിന്ന്, ഇങ്ങനെയുള്ള പടങ്ങളിൽ മേലാൽ കണ്ടുപോകരുതെന്ന് പറയും..’ – തുറന്നുപറഞ്ഞ് നടൻ ഇന്ദ്രൻസ്

‘ഓടിക്കും അവിടെ നിന്ന്, ഇങ്ങനെയുള്ള പടങ്ങളിൽ മേലാൽ കണ്ടുപോകരുതെന്ന് പറയും..’ – തുറന്നുപറഞ്ഞ് നടൻ ഇന്ദ്രൻസ്

മലയാളത്തിലെ ഒരു പച്ചയായ നടനെ പറയാൻ പറഞ്ഞാൽ കൂടുതൽ മലയാളികളും പറയുന്ന പേര് നടൻ ഇന്ദ്രൻസിന്റെ ആയിരിക്കും. അദ്ദേഹത്തിന്റെ സംസാരം കേട്ടുകൊണ്ടിരിക്കാൻ തന്നെ ചിലപ്പോൾ തോന്നി പോകും. ഒന്നിനും പരിഭവമില്ലാത്ത ആരോടും പിണക്കമില്ലാത്ത നടൻ ഇന്ദ്രൻസിനെ നമ്മുക്ക് എല്ലാവർക്കും അറിയാം.

തന്റെ പഠനം പൂർത്തിയാക്കിയ ശേഷം തയ്യൽക്കാരനായി ജോലി ചെയ്യുകയും അഭിനയമോഹം കൊണ്ട് അമേച്വർ ആർട്സ് ക്ലബ്ബുകളിൽ ചേർന്ന അദ്ദേഹം നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്‌തു. സിനിമയിൽ ആദ്യം അദ്ദേഹം എത്തിയതും താൻ ചെയ്തുകൊണ്ടിരുന്ന ജോലിയിലൂടെ തന്നെയാണ്. പിന്നീട് സിനിമയിൽ അഭിനയിക്കാൻ അവസരം അദ്ദേഹത്തെ തേടിയെത്തി.

ഇന്ദ്രൻസ് എന്ന പേരിൽ ഒരു ടെയിലറിംഗ് ഷോപ്പ് തുറന്ന അദ്ദേഹം സിനിമകളിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ അതെ പേര് തന്നെ സ്വീകരിച്ചു. സുരേന്ദ്രൻ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ചൂതാട്ടം എന്ന സിനിമയിലാണ് ഇന്ദ്രൻസ് ആദ്യമായി അഭിനയിച്ചത്. മാനത്തെ കൊട്ടാരമാണ് ഇന്ദ്രൻസിന്റെ സിനിമ ജീവിതത്തിൽ വഴിത്തിരിവായത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ പഴയ അനുഭവങ്ങൾ പങ്കുവച്ചത്.

പരിപാടിയിൽ അവതാരകനായ നാദിർഷ പ്രതീക്ഷിച്ചതിൽ കൂടുതൽ പ്രതിഫലം കിട്ടിയ സിനിമ ഏതാണെന്ന് ഇന്ദ്രന്സിനോട് ചോദിച്ചു. രസകരമായ രീതിയിലായിരുന്നു ഇന്ദ്രൻസിന്റെ മറുപടി. ‘അഭിനയിക്കുന്ന സിനിമകൾ കാണണമെന്ന് ഒരു മോഹം നമ്മുക്കുണ്ടാവും. ആ സിനിമയിൽ അഭിനയം ഓവർ ആയിരുന്നോ, അല്ലെങ്കിൽ അത്രയും മതിയോ എന്നൊക്കെ മനസ്സിലാവുന്നത് പടം കാണുമ്പോഴാണ്.

നമ്മുടെ അടുത്ത പലരും വന്ന കഥ പറയും.. കേൾക്കുമ്പോൾ നമ്മുടെ കഥാപാത്രം ഭയങ്കര ഇഷ്ടമാവും.. പക്ഷേ ചെല്ലുമ്പോഴാവും മോശം ആണെന്ന് മനസ്സിലാവുന്നത്. എങ്കിലും പ്രതീക്ഷിക്കാതെ കിട്ടുന്ന ഫലം എന്ന് പറയുന്നത് ആ സിനിമ തീയേറ്ററിൽ പോയി കാണുമ്പോഴാണ്. ഇത്തിരി കൂവുന്ന പടമൊക്കെ ആയിരിക്കും.

അപ്പോഴായിരിക്കും നമ്മൾ അവിടെ ഇരിക്കുന്നത് കാണുന്നേ..! ഓടിക്കും അവിടെ നിന്ന്, ഇങ്ങനെയുള്ള പടങ്ങളിൽ മേലാൽ കണ്ടുപോകരുതെന്ന് പറയും.. നമ്മുക്ക് പ്രതീക്ഷിക്കാതെ കിട്ടുന്ന പ്രതിഫലമെന്ന് പറയുന്നത് അതാണ്..’ ഇന്ദ്രൻസ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

CATEGORIES
TAGS