‘ഓഗസ്റ്റിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ..’ – മഴയത്ത് ഫോട്ടോഷൂട്ടുമായി നടി മാൻവി സുരേന്ദ്രൻ

‘ഓഗസ്റ്റിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ..’ – മഴയത്ത് ഫോട്ടോഷൂട്ടുമായി നടി മാൻവി സുരേന്ദ്രൻ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന കോംബിനേഷനുകളിൽ ഒന്നാണല്ലോ മഴയും കട്ടൻചായയും ജോൺസൺ മാഷിന്റെ പാട്ടും. എന്നാൽ മഴയത്ത് മറ്റൊരു മനോഹരമായ കാര്യം കൂടിയുണ്ട്. മഴ നനയാൻ എല്ലാവർക്കും ഇഷ്ടമുളള കാര്യങ്ങളിൽ ഒന്നാണ്. എന്നാൽ മഴയത്ത് നനഞ്ഞ് ഒരു വെറൈറ്റി ഫോട്ടോഷൂട്ടുമായി ഇഷ്ടപ്പെട്ട താരം വന്നല്ലോ..?

‘സീത’ സീരിയലിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി മാൻവി സുരേന്ദ്രന്റെ മഴത്തുള്ള ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മലയാളികളുടെ ഇഷ്ടപ്പെട്ട വിന്റജ് കാറുകളിൽ ഒന്നായ കോണ്ടേസ്സയുടെ മുകളിൽ മഴയത്ത് ഇരിക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌.

നാടൻ വേഷങ്ങളിൽ ഇതിന് മുമ്പും ഫോട്ടോഷൂട്ട് ചെയ്തിട്ടുള്ള മാൻവി ഇപ്പോഴും അതെ രീതിയിലാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്. പച്ച കളർ സാരിയിൽ അതിസുന്ദരിയായി എത്തിയിരിക്കുന്ന മാൻവിയുടെ ചിത്രങ്ങൾ പകർത്തിയത് വിശാൽ വി.എസാണ്. പദ്മദളം ഡിസൈനർ കളക്ഷൻസിന്റെ വസ്ത്രങ്ങളാണ് മാൻവി ധരിച്ചത്.

‘ഓഗസ്റ്റിലെ നിലാമഴയിൽ നാണമായ് നനഞ്ഞവളേ..’ എന്ന വരികൾ ഒരു ആരാധകൻ ഫോട്ടോയുടെ താഴെ കമന്റ് ചെയ്‌തിട്ടുണ്ട്‌. പഴയ ‘ജൂണിലെ നിലാമഴയിൽ..’ പാട്ടിന്റെ വരികളാണ് കമന്റായി ഇട്ടിരിക്കുന്നത്. ഇൻസ്റാഗ്രാമിലൂടെയാണ് മാൻവി തന്റെ പുത്തൻ ഫോട്ടോഷൂട്ടുകൾ പങ്കുവച്ചത്. മികച്ച അഭിപ്രായമാണ് ആരാധകരുടെ ഭാഗത്ത് നിന്ന് താരത്തിന് ലഭിച്ചത്.

ശ്രുതി സുരേന്ദ്രൻ എന്നായിരുന്നു മാൻവിയുടെ യഥാർത്ഥ പേര്, അഭിനയത്തിലേക്ക് വന്നപ്പോൾ പേര് മാറ്റുകയായിരുന്നു. കുട്ടികാലം മുതൽ മോഹിനിയാട്ടം പഠിച്ച താരത്തിന്റെ മനസ്സിൽ അന്ന് മുതലേ ഒരു അഭിനയത്രി ആവണമെന്ന് ഉണ്ടായിരുന്നു. വില്ലത്തി വേഷങ്ങളും കോമഡി വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരം ഫ്ലാവർസ് ടി.വിയിലെ സ്റ്റാർ മാജിക്കിൽ സ്ഥിരമായി പങ്കെടുക്കുന്ന ഒരാളുകൂടിയാണ്.

CATEGORIES
TAGS