ഈ ചിരി എത്ര കണ്ടാലും മതി വരില്ല..!! കാവ്യയുടെ ചിത്രം പങ്കുവച്ച് ഉണ്ണി
മലയാളത്തില്‍ പ്രിയപ്പെട്ട താര ജോഡികളാണ് ദിലീപും കാവ്യ മാധവനും. ചടങ്ങുകളില്‍ വളരെ വിരളമായെ താരങ്ങള്‍ ഇരവരും പങ്കെടുക്കാറുള്ളു. പക്ഷെ പങ്കെടുക്കുന്നവയൊക്കെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. വിവാഹ ചടങ്ങില്‍ ഇരുവരും ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളും വീഡിയോയും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ കാവ്യയുടെ മേക്കപ്പ്മാല്‍ ഉണ്ണി ഷെയര്‍ ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. താരത്തിന്റെ വിവാഹത്തിന് ഉണ്ണിയായിരുന്നു മേക്കപ്പ് ചെയ്തിരുന്നത്. നിരവധി സെലിബ്രിറ്റീസിന്റെ മേക്കപ്പ്മാനാണ് ഉണ്ണി.
ഇരുവരും പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യ ശ്രദ്ധാ കേന്ദ്രമാണ് കാവ്യ. താരത്തിന്റെ ഡ്രസിങ് സ്‌റ്റൈല്‍ എല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. വിവാഹ ശേഷം കാവ്യ അഭിനയത്തിലേക്ക് തിരികെ വന്നിട്ടില്ല. താരത്തിന്റെ തിരിച്ച് വരവ് എന്നാണ് എന്ന് അറിയാന്‍ ആരാധകര്‍ക്ക് ആകാംഷയുണ്ട്.
2016ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. എന്താണ് വിശേഷം, മഹാലക്ഷ്മിയെവിടെ തുടങ്ങി വിവിധ തരത്തിലുള്ള ചോദ്യങ്ങളും ചിത്രങ്ങള്‍ക്ക് കീഴില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിലാണ് കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടത്.