എന്റെ തുണിയുടെ നീളം അളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല..!! സദാചാരക്കാരുടെ വായടപ്പിച്ച് മീര നന്ദൻ

എന്റെ തുണിയുടെ നീളം അളക്കാൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല..!! സദാചാരക്കാരുടെ വായടപ്പിച്ച് മീര നന്ദൻ

മലയാള സിനിമയില്‍ ചുരുക്കം ചില സിനിമകളിലെ അഭിനയിച്ചുള്ളുവെങ്കിലും വളരെ പെട്ടന്ന് പ്രേക്ഷക പ്രീതി നേടിയ നടിയാണ് മീര നന്ദന്‍. അഭിനേതാവിന് പുറമെ താരം നല്ലൊരു ഗായിക കൂടിയാണ്.

സോഷ്യല്‍ മീഡിയയില്‍ താരം വളരെ അധികം സജീവമാണ്. താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പ്പെട്ടന്ന് വൈറലാകാറുണ്ട്. ഇപ്പോഴിതാ മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്റ്റെലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ മീര മനസ്തുറക്കുകയാണ്.

പലപ്പോഴും വസ്ത്രധാരണത്തിന്റെ പേരില്‍ താരത്തിന് നേരെ സൈബര്‍ ആക്രമണം ഉയര്‍ന്നിരുന്നു. തന്റെ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ലെന്നു താരം ഇപ്പോള്‍ അഭിമുഖത്തില്‍ തുറന്നു പറയുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ അസഭ്യം പറയുന്നവര്‍ക്ക് താരം മറുപടിയും നല്‍കാകാറുണ്ട്.

സമൂഹത്തില്‍ ആള്‍ക്കാരെ ബോധ്യപ്പെടുത്താനായി ജീവിക്കാനാകില്ലെന്നും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്നും മീര അഭിമുഖത്തില്‍ പറയുന്നു. താനിട്ട ഡ്രസിന്റെ നീളം കുറഞ്ഞുവെന്ന് പറഞ്ഞ് നിരവധി ആളുകളുടെ മെസേജുകള്‍ കാണാറുണ്ടെന്നും എന്നാല്‍ നീളം കുറവാണെന്ന് തനിക്ക് ഇത് വരെ തോന്നിയിട്ടില്ലെന്നും മീര പറയുന്നു.

CATEGORIES
TAGS

COMMENTS