‘ഇവൾ പോക്കാ..! ഇത് ഞാൻ കുറേ കേട്ടിട്ടുണ്ട്..’ തുറന്ന് പറഞ്ഞ് നടി ശരണ്യ നായർ

‘ഇവൾ പോക്കാ..! ഇത് ഞാൻ കുറേ കേട്ടിട്ടുണ്ട്..’ തുറന്ന് പറഞ്ഞ് നടി ശരണ്യ നായർ

ടൊവിനോയുടെ നായികയായി മലയാള സിനിമയിൽ കടന്നുവന്ന താരമാണ് ശരണ്യ നായര്‍. മറഡോണ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിൽ ശരണ്യ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രം പുറത്തിറങ്ങിയത് പ്രളയകാലത്ത് ആയതിനാൽ പ്രേക്ഷക ശ്രദ്ധ വേണ്ടത്ര ലഭിച്ചില്ല.

അതിന് ശേഷം നായികയായി ടു സ്റ്റേറ്റ്സ് എന്ന ചിത്രത്തിൽ അവസരം ലഭിക്കുകയായിരുന്നു. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി താരം നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടിക്കാലം മുതൽക്കെ തനിക്ക് സിനിമാ നടിയാകാൻ ആയിരുന്നു ആഗ്രഹം.

കുസാറ്റിൽ പഠനം ആരംഭിച്ചതിൽ പിന്നെയാണ് മോഡലിങ് രംഗത്തേയ്ക്ക് വന്നതും അവസരങ്ങൾ ലഭിച്ചതെന്നും താരം പറഞ്ഞു. താരത്തെ കുറിച്ച് ഏറ്റവും കേട്ടിട്ടുള്ള കാര്യം എന്താണെന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘ഇവള് പോക്കാ’, ഇത് ആണ് താൻ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള കമന്റ് എന്ന് താരം തുറന്നു പറഞ്ഞു.

സോഷ്യൽ മീഡിയ വഴി നടിമാർ ഇത്തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുന്നത് പുതിയ കാഴ്ചയല്ല സുന്ദരിയായ പെൺകുട്ടിയുടെ മുഖത്ത് നോക്കി എങ്ങനെയാണ് അങ്ങനെ പറയാൻ തോന്നുന്നത് എന്നാണ് ശരണ്യയുടെ മറുപടിയ്ക്ക് അവതാരകൻ പ്രതികരിച്ചത്.

CATEGORIES
TAGS

COMMENTS