‘ആ പഴയ കുഞ്ഞു മല്ലി പെണ്ണല്ല ഇത്, 21-ന്റെ നിറവിൽ മാളവിക..’ – ജന്മദിനം ആഘോഷിച്ച് താരം..!!

അഭിനയിച്ച ആദ്യ സിനിമയ്ക്ക് തന്നെ മികച്ച ബാലതാരത്തിനുള്ള അവാർഡ് വാങ്ങിയ താരമാണ് മാളവിക നായർ. മമ്മൂട്ടി നായകനായി എത്തിയ ‘കറുത്ത പക്ഷികൾ’ എന്ന മല്ലിയെന്ന അന്ധയായ പെൺകുട്ടിയെ അവതരിപ്പിച്ച മാളവിക കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് കരസ്ഥമാക്കിയിരുന്നു.

ഒന്നല്ല രണ്ട് തവണയാണ് ആ അവാർഡ് മാളവിക സ്വന്തമാക്കിയത്. ഊമക്കുയിൽ പാടുമ്പോൾ എന്ന സിനിമയ്ക്കും മാളവിക അവാർഡിന് അർഹയായി. 10-ൽ അധികം സിനിമകളിൽ ബാലതാരമായി മാളവിക അഭിനയിച്ചിരുന്നു. ദിലീപ് നായകനായ ജോർജ്ട്ടൻസ് പൂരം എന്ന സിനിമയിലാണ് മാളവിക അവസാനമായി അഭിനയിച്ചത്.

നായികയായി ഇനി നിരവധി സിനിമകളിൽ അഭിനയിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാളവികയുടെ ഓരോ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഗംഭീരാഭിപ്രായമാണ് ലഭിക്കാറുള്ളത്. ഇപ്പോൾ കറുത്തപക്ഷികളെ ആ കുഞ്ഞു മല്ലി പെണ്ണല്ല. തന്റെ ഇരുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് താരം ഇപ്പോൾ.

ജന്മദിനത്തിൽ പുത്തൻ ഫോട്ടോസ് തന്റെ ആരാധകർക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് മാളവിക. കറുപ്പുസാരി ധരിച്ചുള്ള ചിത്രങ്ങളാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘എന്നെ അത്ഭുതപ്പെടുത്തിയ എല്ലാ ആശംസകൾക്കും വളരെയധികം നന്ദി.. നിങ്ങൾ ഓരോരുത്തരോടും ഞാൻ നന്ദിയുള്ളവളാണ്..! ഇത് പതിവുപോലെ മികച്ച ദിവസമല്ലെങ്കിൽകൂടിയും നിങ്ങളുടെ ആശംസകൾ ഒരു നല്ല ദിവസമാക്കി മാറ്റി.

പറഞ്ഞ് അറിയിക്കാൻ പറ്റാത്തതിൽ കൂടുതൽ ഞാൻ സന്തോഷവതിയാണെന്നും മാളവിക പോസ്റ്റിനോടൊപ്പം കുറിച്ചു. മാളവികയുടെ സുഹൃത്താണ് മനോഹരമായ ഈ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ആദ്യമായാണ് മാളവിക തന്റെ ഇൻസ്റ്റയിൽ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നത്.

CATEGORIES
TAGS