ആൾ ആകെ മാറിപ്പോയല്ലോ; തടിച്ച് പുതിയ ലുക്കിൽ നടി മേഘ്‌നരാജ്..!!. ചിത്രങ്ങൾ വൈറൽ

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മേഘ്‌നാ രാജ്. ഒരൊറ്റ ചിത്രം കൊണ്ട് താരം മലയാള സിനിമയിലെ മുന്‍നിര നായകിമാരുടെ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു.

മലയാളി അല്ലെങ്കിലും താരത്തെ ഇഷ്ടപ്പെട്ടിരുന്നത് ഏറെ മലയാളി പ്രേക്ഷകര്‍ ആയിരുന്നു. പൃഥ്വിരാജ് നായകനായി എത്തിയ മെമ്മറീസ് എന്ന ചിത്രത്തിലൂടെയും താരം ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരുന്നു.

വിവാഹം ചെയ്തതോടെ താരം അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ മേഘ്‌നയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറലാകുകയാണ്. പഴയ ലുക്കില്‍ നിന്നും താരം അല്പം തടിച്ചാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തങ്ങളുടെ പഴയ മേഘ്‌ന അല്ലാന്നാണ് ആരാധകര്‍ പറയുന്നത്. കാരണം അത്രയും വലിയ മാറ്റമാണ് താരത്തിന് വന്നിരിക്കുന്നത്. 2018ലാണ് താരം കന്നട നടന്‍ ചിരഞ്ജീവി സര്‍ജയെ വിവാഹം ചെയ്യുന്നത്.

CATEGORIES
TAGS

COMMENTS