സ്ത്രീധനത്തിന് എതിരെ തുറന്നടിച്ച് സുരേഷ് ഗോപി; സംഭവം ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഷോയിൽ

സ്ത്രീധനത്തിന് എതിരെ തുറന്നടിച്ച് സുരേഷ് ഗോപി; സംഭവം ‘നിങ്ങൾക്കും ആകാം കോടീശ്വരൻ’ ഷോയിൽ

ജനപ്രിയ ഷോ കോടീശ്വരനില്‍ ക്ഷുഭിതനായി മലയാളത്തിന്റെ പ്രിയനടനും അവതാരകനുമായ സുരേഷ്‌ഗോപി. സ്ത്രീധനത്തിനെതിരെയാണ് അദ്ദേഹം ശബ്ദമുയര്‍ത്തിയത്. ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ പരിപായില്‍ മത്സരിക്കാനെത്തിയ മത്സരാര്‍ഥി കൃഷ്ണ വിജയന്റെ ജീവിതകഥ കേട്ടപ്പോഴാണ് അദ്ദേഹം ക്ഷുഭിതനായത്.

കൃഷ്ണ സംസാരിച്ച ശേഷം പെട്ടന്ന് അദ്ദേഹം വികാര നിര്‍ഭരനാകുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനങ്ങള്‍ക്കിരയായതിന്റെ കഥ കൃഷണ പറയുകയായിരുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യമാരെ ഉപദ്രവിക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്കെതിരെയാണ് അദ്ദേഹം രോഷം കൊണ്ട്. പെണ്ണിന്റെ പേരില്‍ ഒരു പണവും വേണ്ട എന്നു തീരുമാനിച്ച വീട്ടിലെ മൂത്ത മകനാണ് താന്‍ എന്നും പെണ്ണുങ്ങള്‍ ഇനി ആണ്‍കുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് ദൃഢമായി നിന്നാല്‍ ഇവര്‍ എന്തു ചെയ്യുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.

തനിക്കും രണ്ട് പെണ്‍മക്കള്‍ ഉണ്ടെന്നും അവരെ വിവാഹം ചെയ്യാന്‍ വരുന്നവര്‍ ഈ അച്ഛനെ മനസെിലാക്കികോളു എന്നും അദ്ദേഹം പറഞ്ഞു. ഷോയുടെ എപ്പിസോഡ് യുട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് മികച്ച അഭിപ്രായവുമായി രംഗത്ത് എത്തുന്നത്.

CATEGORIES
TAGS

COMMENTS