ആദ്യ പ്രണയം സുപ്രിയയോട് ആയിരുന്നില്ല..!! പെൺകുട്ടിയുടെ പേര് പറഞ്ഞ് പൃഥ്വിരാജ്

ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരുടെയും പ്രണയകഥകളും ആരാധകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ ഇപ്പോഴിതാ ഒരു സ്വകാര്യ എമ്മിന് പൃഥ്വിരാജ് നല്‍കിയ അഭിമുഖത്തില്‍ സുപ്രിയയെ അല്ല ആദ്യം പ്രണയിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

ജൂണ്‍ എന്ന പെണ്‍കുട്ടിയെ ആണ് ആദ്യമായി പ്രണയിച്ചത് എന്നും ആസ്‌ട്രേലിയയില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ജൂണിനോട് പ്രണയം തോന്നുന്നത്. പക്ഷേ സിനിമയില്‍ വന്ന ശേഷം തന്റെ പ്രണയം മുഴുവന്‍ സിനിമയോട് ആണെന്നും താരം പറഞ്ഞു. സുപ്രിയയോട് വിവാഹത്തിന് മുന്നേ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുന്നത് മകളുടെ മുന്നിലാണെന്നും അവളുടെ മുന്നിലാണ് തോറ്റു കൊടുക്കാറുള്ളതെന്നും താരം പറഞ്ഞു. നല്ല ഭര്‍ത്താവ് ആണോ എന്ന് ചോദിച്ചാല്‍ അല്ല എന്നും പക്ഷേ താന്‍ നല്ലൊരു അച്ഛന്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം ഡ്രൈവിംഗ് ലൈസന്‍സ് ആണ്. ചിത്രം മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ്. ആടുജീവിതം എന്ന ചിത്രത്തിനുവേണ്ടി താരം മൂന്നുമാസം ഇപ്പോള്‍ ബ്രേക്ക് എടുത്തിരിക്കുന്നത്.

CATEGORIES
TAGS

COMMENTS