കോമഡി സ്റ്റാർസ് അവതാരക മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു – വീഡിയോ കാണാം

കോമഡി സ്റ്റാർസ് അവതാരക മീരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു – വീഡിയോ കാണാം

മലയാളികൾ വളരെ പ്രിയങ്കരിയായ അവതാരകമാരിൽ ഒരാളാണ് മീര അനിൽ. ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളിൽ ഇടംപിടിച്ച താരമാണ് മീര. ആ പരിപാടിയുടെ അവതാരകയായ മീരയ്ക്ക് ഒരുപാട് ആരാധകരുണ്ട്. സമൂഹം മാധ്യമങ്ങളിൽ മീരയുടെ വാർത്തകൾ അറിയാൻ ആരാധകർ ഏറെ താല്പര്യപ്പെടാറുണ്ട്.

ഇപ്പോഴിതാ മീരയെ സംബന്ധിച്ച് ഏറ്റവും പുതിയ വാർത്ത വരികയാണ്. താരം വിവാഹിതയാകാൻ പോകുന്നുവെന്ന് വാർത്തയാണ് പുറത്തുവരുന്നത്. മീരയുടെ വിവാഹനിശ്ച്ചയത്തിന്റെ ഫോട്ടോകളും വിഡിയോസും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. വിഷ്‌ണു ആണ് മീരയുടെ വരൻ. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

പ്രണയവിവാഹമാണോ എന്നാണ് ആരാധകർ തിരക്കുന്നത്. നിരവധി കമന്റുകൾ ഇതിനോടകം വീഡിയോയ്ക്ക് താഴെ വന്നിട്ടുണ്ട്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലി എന്ന സിനിമയിലും മീര അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിനും അവതരണത്തിനും പുറമെ നൃത്തം, മോഡലിംഗ് തുടങ്ങിയ മേഘലകളിലും മീര കഴിവ് തെളിയിച്ചിട്ടുണ്ട്.

CATEGORIES
TAGS

COMMENTS