റൗഡി ബേബിയ്ക്ക് ചുവട് വച്ച് സായിപല്ലവി..!! അവാർഡ് നിശയിൽ തിളങ്ങി താരസുന്ദരി

റൗഡി ബേബിയ്ക്ക് ചുവട് വച്ച് സായിപല്ലവി..!! അവാർഡ് നിശയിൽ തിളങ്ങി താരസുന്ദരി

2019-ല്‍ കൈയടി വാങ്ങിയ സൂപ്പര്‍ഹിറ്റ് ഗാനം ഏതാണെന്ന് ചോദിച്ചാല്‍ ആരാധകര്‍ കണ്ണുംപൂട്ടി ഉത്തരം പറയും അത് റൗഡി ബേബിയാണ്. സായിപല്ലവിയും ധനുഷും തകര്‍ത്താടിയ റൗഡി ബേബി സോഷ്യല്‍ മീഡിയയില്‍ ഏറെക്കാലം ട്രന്‍ഡിങ്ങില്‍ നേടിയിരുന്നു.

ഇപ്പോഴിതാ സായിപല്ലവിയുടെ കിടിലന്‍ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. റൗഡി ബേബി ഗാനത്തിന് സാരിയില്‍ അതിമനോഹരമായി സായിപല്ലവി നൃത്തം ചെയ്യുന്നതാണ് വീഡിയോയില്‍. തെന്നിന്ത്യയിലെ നിരവധി പേര്‍ ഇതിനോടകം ഈ ഗാനത്തിന് ചുവട് വച്ചിരുന്നു. പക്ഷെ സായ് പല്ലവിയുടെ എനര്‍ജി എവിടെയും കണ്ടിട്ടില്ല.

ബിഹൈന്‍ഡ് വുഡ്‌സ് അവാര്‍ഡ് നിശയിലെത്തിയതാണ് താരം. ഫഹദ് നായകനായി എത്തിയ അതിരന്‍ എന്ന സിനിമയിലെ അഭിനയത്തിന് താരത്തിന് മലയാളത്തിലേ മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. അവാര്‍ഡ് ഏറ്റു വാങ്ങിയ ശേഷമാണ് സായിപല്ലവി ആരാധകരുടെ ആവശ്യ പ്രകാരം നൃത്തം ചെയ്തത്. നിവിന്‍പോളി ധനുഷ് നിരവധി സൂപ്പര്‍സ്റ്റാറുകളും അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നു.

CATEGORIES
TAGS

COMMENTS