ഇന്ദ്രൻസ് തന്ന ഷർട്ടിന്റെ ചൂടേറ്റാണ് മകൾ അന്ത്യവിശ്രമം കൊള്ളുന്നത്..!! വേദിയിൽ കണ്ണുനിറച്ച് സുരേഷ് ഗോപി

ഇന്ദ്രൻസ് തന്ന ഷർട്ടിന്റെ ചൂടേറ്റാണ് മകൾ അന്ത്യവിശ്രമം കൊള്ളുന്നത്..!! വേദിയിൽ കണ്ണുനിറച്ച് സുരേഷ് ഗോപി

അഭിനേതാവായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളികള്‍ക്ക് ഏറെ സുപരിചിതനായ താരമാണ് സുരേഷ് ഗോപി. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലൂടെ താരം ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്നത് താരത്തിന് ഏറെ ജനപ്രീതി നേടികൊടുത്ത ഒരു പ്രോഗ്രാമാണ്.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ സുരേഷ് ഗോപി പറഞ്ഞ ഒരു അനുഭവം പ്രേക്ഷകരുടെ കണ്ണു നിറച്ചിരിക്കുകയാണ്. മലയാളത്തിന്റെ പ്രിയ നടന്‍ ഇന്ദ്രന്‍സ് തന്റെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന ഒരാളാണെന്ന് അദ്ദേഹം പറഞ്ഞു.

1992 നടന്ന ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി അനുഭവം വിവരിച്ചത്. ഉത്സവമേളം എന്ന ചിത്രത്തില്‍ വസ്ത്രാലങ്കാരം നിര്‍വഹിച്ചത് ഇന്ദ്രന്‍സ് ആയിരുന്നു. ആ സിനിമയില്‍ ധരിക്കാന്‍ തന്ന ഒരു മഞ്ഞ ഷര്‍ട്ട് തനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞശേഷം അത് ഇന്ദ്രന്‍സ് തനിക്ക് ഭദ്രമായി മടക്കി തന്നിരുന്നു. മകള്‍ ലക്ഷ്മി നഷ്ടപ്പെടുന്ന അവസാനരാത്രി ഹോസ്പിറ്റല്‍ ആ ഷര്‍ട്ട് ധരിച്ചായിരിന്നു നടന്നത്. മകള്‍ മരണപ്പെട്ട ശേഷം കുഴിമാടത്തില്‍ ഇന്ദ്രന്‍സ് തന്ന ആ മഞ്ഞ ഷര്‍ട്ട് പുതപ്പിച്ച് അവളെ യാത്രയാക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS

COMMENTS