അമ്മയെക്കാൾ സുന്ദരി മകളാണോ..!! കിടിലൻ ഫോട്ടോഷൂട്ടുമായി മാളവികയും പാർവതിയും
താരങ്ങളുടെ മക്കള്‍ എന്ന് സിനിമിലേക്ക് എത്തും എന്ന് ആരാധകര്‍ക്ക് എന്നും അറിയാനുള്ള ആഗ്രഹമാണ്. അത്തരത്തില്‍ സിനിമയില്‍ സജീവമല്ലെങ്കിലും ആരാധകര്‍ക്ക് വിശേഷങ്ങള്‍ അറിയാന്‍ ഏറെ ആഗ്രഹമുള്ള താരപുത്രിയാണ് മാളവിക ജയറാം.
മാളവിക സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. സോഷ്യല്‍ മീഡിയയിലൂടെ മാളവിക തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോയ്ക്കൊക്കെ നിരവധി ലൈക്കും കമന്റും ലഭിക്കാറുണ്ട്.
ഇപ്പോഴിതാ അത്തരത്തില്‍ മാളവിക ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയാണ്. അമ്മ പാര്‍വതിയ്ക്ക് ഒപ്പമുള്ള ഫോട്ടോയാണ് പോസ്റ്റ് ചെയ്തത്. കിടിലന്‍ ലുക്കിലാണ് ഇരുവരും ചിത്രത്തിലുള്ളത്. ചിത്രത്തിന് ആരാധകര്‍ നിരവധി കമന്റുകളും ചെയ്തിട്ടുണ്ട്. ഇനി എന്നാണ് സിനിമയിലേക്ക് എന്നതാണ് ഇതില്‍ ഏറെയും.
പാര്‍വതിയുടേ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. മാളവികയുടെ ഡ്രസ്സിങ്ങിനെ ക്കുറിച്ച് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പക്ഷെ അതിനൊന്നും ചെവി കൊടുക്കാതെ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.