അപ്രതീക്ഷിതമായി കൈവന്ന ഭാഗ്യം..!! അഭിനയരംഗത്ത് പ്രവേശിച്ച കഥ പറഞ്ഞ് അമല

ചെമ്പരത്തി സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് അമല ഗിരീശന്‍. സീരിയലില്‍ താരത്തിന്റെ പേര് കല്യാണി എന്നാണ്. പരമ്പര ഒരുതവണ കണ്ടവര്‍ കല്യാണിയെ പിന്നെ മറക്കില്ല. ബിടെക് പൂര്‍ത്തിയാക്കിയ അമല അഭിനയത്തോടുള്ള ആഗ്രഹം കൊണ്ടാണ് താരം സീരിയലില്‍ അഭിനയിക്കുന്നത്.

ചെമ്പരത്തി എന്ന സീരിയലാണ് താരത്തിന് അഭിനയരംഗത്ത് പുതു വഴികള്‍ തുറന്നു കൊടുക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി താരം അഭിനയ രംഗത്തുള്ളത്. അഭിനയത്തൊടൊപ്പം നൃത്തത്തെയും കളരിയെയും അമല സ്‌നേഹിക്കുന്നുണ്ട്. കുടുംബമൊത്ത് തിരുവനന്തപുരത്താണ് താമസിക്കുന്നത്.

വളരെ യാദൃശ്ചികമായി അഭിനയ രംഗത്തേക്ക് എത്തിയ കഥ താരം തുറന്നു പറയുകയാണ്. പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് താരം അഭിനയ രംഗത്ത് സജീവം ആയത്. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര്‍ യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കവെയാണ് ഈ അവസരം ലഭിക്കുന്നത്.

പിന്നീട് സീരിയലിലെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഫോട്ടോ അയച്ചു കൊടുക്കുകയും സെലക്ട് ആവുകയുമായിരുന്നുവെന്ന് താരം മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നു. മാത്രമല്ല ഈ വര്‍ഷം വിവാഹമുണ്ടാകുമെന്നും താരം കൂട്ടിചേര്‍ത്തു.

CATEGORIES
TAGS

COMMENTS