രക്ഷപ്പെട്ടു..!! ബിഗ്‌ബോസ് ഹൌസിൽ നിന്നും പുറത്തിറങ്ങിയ ജസ്ലയ്ക്ക് പറയാനുള്ളത്

രക്ഷപ്പെട്ടു..!! ബിഗ്‌ബോസ് ഹൌസിൽ നിന്നും പുറത്തിറങ്ങിയ ജസ്ലയ്ക്ക് പറയാനുള്ളത്

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ കഴിഞ്ഞ ദിവസം നടന്ന എലിമിനേഷന്‍ അപ്രതീക്ഷിതമായിരുന്നു. ഷോയിലെ രണ്ട് മികച്ച്മത്സരാര്‍ത്ഥികളാണ് വീട് വിട്ട് ഇറങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തേക്ക് എത്തിയത് സൂരജും ജസ്ലയും ആയിരുന്നു.

ഇരുവരും പ്രതീക്ഷിച്ച് ഉറപ്പിച്ചപോലെയാണ് വീട് വിട്ടിറങ്ങിയത്. സൂരജിന് ഇനി തുടരാന്‍ താത്പര്യമില്ലെന്ന് അംഗങ്ങളോട് ഇടയ്ക്ക് പറയുമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും സൂരജ് ഇന്ന് പ്രതികരിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ ജസ്ല ഷോയില്‍ കടന്നു വന്നപ്പോള്‍ രജിതുമായി നിരവധി വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു. രണ്ട് ആഴ്ചകള്‍ പ്രതീക്ഷിച്ചാണ് വന്നതെങ്കിലും ഇപ്പോള്‍ അഞ്ചാഴ്ച ആയില്ലേ അത് വലിയ സന്തോഷമാക്കുന്ന കാര്യമാണെന്നും ജസ്ല മോഹന്‍ലാലിനോട് പറഞ്ഞു. ‘ഐ റിയലി മിസ് എവരിവണ്‍ എക്സെപ്റ്റ് രജിത് കുമാര്‍’ എന്ന് ജസ്ല പറഞ്ഞതും രജിത് ആര്‍മിയെ ചൊടിപ്പിച്ചിരുന്നു.

ജസ്ല പുറത്തിറങ്ങിയ ശേഷം ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണു വൈറലാകുന്നത്. എസ്‌കേപ്പ്ഡ്, താങ്ക് യു ഗയ്സ് എന്നാണ് കുറിച്ചത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകള്‍ അറിയിക്കുന്നത്.

CATEGORIES
TAGS

COMMENTS