‘അത് കഴിഞ്ഞു.. ഇനി അതേപ്പറ്റി പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ..’ – വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ച് മേഘ്ന വിൻസെന്റ്
ഒരുപാട് ആരാധകരുള്ള ഒരു സീരിയൽ താരമാണ് നടി മേഘ്‌ന വിൻസെന്റ്. തന്റെ വിവാഹ മോചനത്തെക്കുറിച്ചുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പല രീതിയിൽ വ്യഖ്യാനിച്ച് വന്നെങ്കിലും ഒരിക്കൽ പോലും അതിനോട് ഒന്നും താരം പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ വർഷമായിരുന്നു മേഘ്‌നയും ഭർത്താവായിരുന്ന ഡോൺ ടോണിയും തമ്മിൽ വിവാഹമോചിതരായത്.
എന്നാൽ ആ വാർത്ത ആരാധകരും മാധ്യമപ്രവർത്തകരുമെല്ലാം അറിഞ്ഞത് 10 മാസങ്ങൾക്ക് ശേഷമാണ്. മേഘ്‌ന പോലും മറക്കാൻ ആഗ്രഹിച്ച് സംഭവം ഈ ലോക്ക് ഡൗൺ കാലത്ത് വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയായി. ഡോൺ വേറെ വിവാഹവും കഴിച്ചു. അപ്പോഴും മേഘ്‌ന ഈ കാര്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. പലരും പല കഥകളും മെനഞ്ഞ് വാർത്തകൾ എഴുതി.
സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയ താരം അതിലൂടെ വിഡിയോകൾ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു ഈ ലോക്ക് ഡൗൺ കാലത്ത്. ഇപ്പോഴിതാ ചാനൽ 50000 സബ്സ്ക്രൈബേർസ് ആയപ്പോൾ അതിന്റെ സന്തോഷത്തിന് ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അതിൽ വിവാഹമോചനത്തെ കുറിച്ചും മേഘ്‌ന പറഞ്ഞു.
‘ഒരുപാട് പേർ കമന്റിൽ ചോദിച്ച കാര്യമാണ് വിവാഹമോചനത്തെ കുറിച്ച്, അത് കഴിഞ്ഞു. കഴിഞ്ഞുപോയ കാര്യത്തെ കുറിച്ച് പറഞ്ഞിട്ട് ഇനി കാര്യമില്ലല്ലോ. പലരും പറഞ്ഞ് ഇതിനെ സംബന്ധിച്ച് പല വിവാദങ്ങളും ഉണ്ടായല്ലോ ചേച്ചി എന്താ അതിലൊന്നും പ്രതികരിക്കാതെ എന്നൊക്കെ,ഞാൻ എന്തിനാ അതിനൊക്കെ മറുപടി കൊടുക്കുന്നെ.
ഞാൻ ഒരു ഇന്റർവ്യൂയിൽ പോലും ഇതിനെകുറിച്ച് ‘കമ’ എന്നൊരക്ഷരം മിണ്ടിയിട്ടില്ല. കഴിഞ്ഞുപോയ കാര്യത്തെ കുറിച്ച് ടെൻഷൻ അടിക്കേണ്ട ആവശ്യമില്ലയെന്ന് എനിക്ക് തോന്നി. നിങ്ങളുടെ ജീവിതത്തിലും ഇതുപോലെയൊക്കെ ഉണ്ടാവുമല്ലോ, അതൊന്നും ഓർക്കാതെ പാസ്റ്റും ഫ്യൂച്ചറും ഒന്നും ആലോചിക്കാതെ മാക്സിമം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുക..’ മേഘ്‌ന പറഞ്ഞു.