‘ഞാൻ ഒരിക്കലും അറിയാത്ത ശൂന്യത അദ്ദേഹം നിറച്ചു..’ – നടി വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു..!

‘ഞാൻ ഒരിക്കലും അറിയാത്ത ശൂന്യത അദ്ദേഹം നിറച്ചു..’ – നടി വനിത വിജയകുമാർ വീണ്ടും വിവാഹിതയാകുന്നു..!

തെന്നിന്ത്യൻ നടിയും നടൻ വിജയകുമാറിന്റെ മകളുമായ വനിത മലയാളികൾക്ക് സുപരിചിതയായ താരമാണ്. ഗാന്ധർവ്വം എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളത്തിൽ അഭിനയിച്ച വിജയകുമാർ കൂടുതൽ സിനിമകൾ ചെയ്തതും തമിഴിലാണ്. മകൾ വനിതയും മലയാളത്തിൽ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പ്രേംകുമാർ കേന്ദ്രകഥാപാത്രമായി എത്തിയ ഹിറ്റ്ലർ ബ്രദർസ് എന്ന സിനിമയിലെ നായികയായിരുന്നു വനിത.

1995 പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി വനിത. ഒരുപാട് സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും താരം കുടുംബം എന്ന നിലയിൽ വളരെ പ്രശസ്ത ആയിരുന്നു വനിത പണ്ട് മുതൽ തന്നെ. വനിതയുടെ സഹോദരി മാരും സിനിമയിൽ പ്രധാനവേഷങ്ങളിൽ തിളങ്ങിയവരാണ്.

തന്റെ 19 വയസ്സിൽ സീരിയൽ നടൻ ആകാശിനെ വിവാഹം ചെയ്യുകയും ആ ബന്ധത്തിൽ ഒരു മകനും ഒരു മകളും വനിതയ്ക്ക് ഉണ്ടായി. എന്നാൽ 2007-ൽ ആ ബന്ധം വേർപ്പെടുത്തുകയും ചെയ്തു. അതെ വർഷത്തിൽ തന്നെ വനിതാ ബിസിനസുകാരനായ ആനന്ദ് ജയ് രാജ് എന്ന വ്യക്തിയുമായി വിവാഹിതയാവുകയും ചെയ്തു വനിത.

ആ ബന്ധവും അധികനാൾ നീണ്ട് നിന്നിരുന്നില്ല. 2010ൽ ആനന്ദായി വിവാഹമോചിതയായ താരത്തിന് ആ ബന്ധത്തിൽ ഒരു മകളുമുണ്ട്. തമിഴ് ബിഗ് ബോസിൽ വനിതാ മത്സരാർത്ഥിയായി എത്തുകയും അതിനുശേഷം കൂടുതൽ പ്രേക്ഷകരുടെ പ്രീതിനേടിയെടുക്കുകയും ചെയ്തിരുന്നു താരം. ഇപ്പോഴിതാ താരം മൂന്നാമതും വിവാഹിതയാകാൻ പോകുന്നവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

ഇത് സംബന്ധിച്ച വനിതയുടെ വിവാഹക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോക് ഡൗൺ ആയതിനാൽ തന്നെ വളരെ ലളിതമായ ചടങ്ങിലായിരിക്കും വിവാഹമെന്നും അടുത്താൽ ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ചടങ്ങിൽ പങ്കെടുക്കുകയുള്ളൂവെന്നും ആ ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നുണ്ട്. പീറ്റർ പോൾ എന്ന സംവിധായകനായാണ് താരത്തെ വിവാഹം ചെയ്യുന്നത്.

‘ഓരോ പെൺകുട്ടിക്കും അവളുടെ തികഞ്ഞ പുരുഷനെ കണ്ടെത്താനുള്ള ആഗ്രഹമുണ്ട്, എന്റെ സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു.. പീറ്റർ പോൾ.. അവൻ എന്റെ സ്വപ്നത്തിൽ നിന്ന് എന്റെ ജീവിതത്തിലേക്ക് നടന്നുവരുന്നു. ഞാൻ ഒരിക്കലും അറിയാത്ത ശൂന്യത അദ്ദേഹം നിറച്ചു. അതിശയകരമെന്നു പറയട്ടെ, അദ്ദേഹത്തോടൊപ്പം എനിക്ക് ചുറ്റും സുരക്ഷിതത്വവും സമ്പൂർണ്ണതയും തോന്നി..’ – വനിത ക്ഷണക്കത്തിൽ കുറിച്ചു.

CATEGORIES
TAGS