അച്ഛനെ നഷ്ടപ്പെടുമ്പോഴുള്ള വേദന എനിക്ക് നന്നായി അറിയാം..!! ശബ്ദമിടറി ഭാവന

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നായികയാണ് ഭാവന. വിവാഹ ശേഷം മറ്റു നടിമാരെ പോലെ താരം തന്റെ സിനിമാ ജീവിതം ഉപേക്ഷിച്ചിട്ടൊന്നുമില്ല. 96 ന്റെ കന്നഡ റീമേക്കിലാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. മലയാള സിനിമയിലേക്ക് എന്ന് തിരിച്ചെത്തുമെന്ന് താരം കൃത്യമായൊരു മറുപടി തന്നിട്ടില്ല.

എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു റിയാലിറ്റി ഷോയില്‍ അതിഥിയായി ഭാവന എത്തിയതിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന സരിഗമപ റിയാലിറ്റി ഷോയിലാണ് താരം അതിഥിയായി എത്തിയിരിക്കുന്നത്. ഈ പരിപാടിയില്‍ താരം വരാനുള്ള കാരണവും വീഡിയോയില്‍ പറയുന്നുണ്ട്. മാത്രമല്ല താരത്തിന്റഎ അച്ഛനെക്കുറിച്ചുള്ള വേദനകളും പങ്കുവച്ചു. മൂന്ന് വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിച്ചതെന്നും ആ വേദന എപ്പോഴുമുണ്ടെന്നും താരം പറഞ്ഞു.

പരിപാടിയിലെ മത്സാര്‍ത്ഥിയായ പുണ്യയെക്കുറിച്ച് കേള്‍ക്കാനും അറിയാനും വേണ്ടിയാണ് താന്‍ വന്നതെന്നും പുണ്യ കരയുമ്പോള്‍ ഭാവന ആശ്വസിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. വികാരാധീനയായാണ് ഭാവന സംസാരിക്കുന്നത്.

CATEGORIES
TAGS

COMMENTS