‘വിഷ്ണുവിന്റെ ആഗ്രഹം നടന്നു! മോഹൻലാലിന് ഒപ്പം നേരിന്റെ വിജയാഘോഷ കേക്ക് മുറിച്ചു..’ – വീഡിയോ വൈറൽ

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ച് തിയേറ്ററുകളിൽ ഹൗസ് ഫുൾ ബോർഡുകളുടെ ആവേശത്തിൽ മുന്നേറി കൊണ്ടിരിക്കുകയാണ്. മോഹൻലാൽ ആരാധകർ കഴിഞ്ഞ മൂന്ന് വർഷമായി ആഗ്രഹിച്ച ഒരു വലിയ ഹിറ്റിലേക്കാണ് ചിത്രം പോയികൊണ്ടിരിക്കുന്നത്. പലയിടത്തും രാത്രി എക്സ്ട്രാ ഷോകളിൽ പോലും നിറഞ്ഞ സദസ്സിലാണ് സിനിമ ഓടുന്നത്.

ജീത്തു-മോഹൻലാൽ കൂട്ടുകെട്ട് പ്രേക്ഷകർക്ക് നിരാശാസമ്മാനിക്കുന്നില്ല എന്നതും പ്രേക്ഷകർ ഒരിക്കൽ കൂടി വിശ്വാസത്തിൽ എടുത്തിരിക്കുന്നു. സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് എത്തരത്തിലുള്ള ഒരു സിനിമയാണ് ഒരിക്കിയിരിക്കുന്നതെന്ന് വ്യക്തമായി പറഞ്ഞുകൊണ്ട് തന്നെയാണ് ജീത്തും മോഹൻലാലും റിലീസ് ചെയ്തത്. ദൃശ്യം, ദൃശ്യം 2 പോലെയൊരു സിനിമ പ്രതീക്ഷിച്ചുവരരുതെന്ന് ഇരുവരും പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ പ്രേക്ഷകർ യാതൊരു മുൻ ധാരണങ്ങളുമില്ലാതെയാണ് വന്നത്. സിനിമ റിലീസിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ മൗത്ത് പബ്ലിസിറ്റി വഴി പിന്നീടുള്ള ഷോകളിൽ ആളുകൾ ഇരച്ചെത്തി. ആദ്യ ദിനം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു റിവ്യൂ ഉണ്ടായിരുന്നു. കണ്ണ് കാഴ്ചയില്ലാത്ത വിഷ്ണു എന്ന ഒരു പയ്യൻ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത്. അതിൽ വിഷ്ണുവിന് മോഹൻലാലിനെ നേരിൽ കാണണമെന്ന് ആഗ്രഹവും പറഞ്ഞിരുന്നു.

ആ ആഗ്രഹം ഇപ്പോൾ നടന്നിരിക്കുകയാണ്. നേര് എന്ന സിനിമയുടെ വിജയാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയത് വിഷ്ണു ആയിരുന്നു. മോഹൻലാലിനും ജീത്തുവിനും മറ്റു സഹതാരങ്ങൾക്ക് ഒപ്പം കേക്ക് മുറിക്കുകയും ചെയ്തു. വിഷ്ണുവിന്റെ കൈപിടിച്ച് കേക്ക് മോഹൻലാൽ മുറിക്കുകയും അദ്ദേഹം ഒരു പീസ് വിഷ്ണുവിന് കൊടുക്കുകയും തിരിച്ചു വിഷ്ണുവിന്റെ കൈയിൽ നിന്ന് ഒരു പീസ് കേക്ക് മോഹൻലാൽ നൽകുകയും ചെയ്തു.