‘മമ്മൂക്കയെ പോലെ പ്രായം പിന്നിലേക്ക്! ചുവപ്പിൽ ഗ്ലാമറസ് ലുക്കിൽ നടി മീര ജാസ്മിൻ..’ – ഫോട്ടോസ് വൈറൽ

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുന്ന അഭിനയത്രിയാണ് നടി മീര ജാസ്മിൻ. ഒരു തവണ ദേശീയ അവാർഡും രണ്ട് തവണ സംസ്ഥാന അവാർഡും മികച്ച നടിക്കുള്ളത് നേടിയിട്ടുള്ള താരമാണ് മീര ജാസ്മിൻ. അതുകൊണ്ട് തന്നെ മീരയുടെ തിരിച്ചുവരവ് മലയാള സിനിമയും പ്രേക്ഷകരും ഒരുപോലെ ആഘോഷമാക്കുകയും ചെയ്തു. തിരിച്ചുവരവിലെ ആദ്യ സിനിമ കഴിഞ്ഞ വർഷം റിലീസായി.

തിരിച്ചുവരവിലെ രണ്ടാമത്തെ സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഏറെ വർഷങ്ങൾക്ക് ശേഷം നരേൻ എന്ന താരത്തിനൊപ്പം ജോഡിയായി മീര വീണ്ടും അഭിനയിക്കുന്ന ‘ക്വീൻ എലിസബത്ത്’ ചിത്രമാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. തിയേറ്ററുകളിൽ മിന്നും വിജയം നേടുമെന്ന് തന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. സിനിമയിലേക്ക് മാത്രമുള്ള ഒരു തിരിച്ചുവരവ് ആയിരുന്നില്ല മീരയുടേത്.

സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ടുകൾ തുടങ്ങി അവിടെയും സജീവമായി നിൽക്കാൻ തീരുമാനിച്ചു. പലപ്പോഴും പഴയ മീരയിൽ നിന്ന് ഒരുപാട് മാറ്റങ്ങളും മലയാളികൾക്ക് കാണാൻ സാധിച്ചു. ഗ്ലാമറസ് വേഷങ്ങളിൽ പലപ്പോഴും മീരയെ മലയാളികൾ കാണുകയും ചെയ്തു. സിനിമയിലും ഇനി അത്തരം വേഷങ്ങളിൽ കാണണമെന്നാണ് മലയാളി പ്രേക്ഷകരുടെ ആഗ്രഹം. തമിഴിലും ഒരു സിനിമ തിരിച്ചുവരവിൽ മീര ചെയ്തു.

ഇപ്പോഴിതാ ക്രിസ്തുമസിനോട് അനുബന്ധിച്ച് മീര ജാസ്മിൻ പങ്കുവച്ച് ഒരു കിടിലം ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ജസ്റ്റ് ലൂക്കിങ് ലൈക് എ വൗ എന്നാണു ചിത്രങ്ങൾ കണ്ടിട്ട് പേളി മാണി നൽകിയ കമന്റ്. മമ്മൂട്ടിയെ പോലെ പ്രായം പിറകിലേക്ക് ആണല്ലോ എന്നാണ് ആരാധകർ ഫോട്ടോസ് കണ്ടിട്ട് പറയുന്നത്. അരുൺ വൈഗയാണ് മീരയുടെ ചുവപ്പ് ഡ്രെസ്സിലുള്ള ചിത്രങ്ങൾ എടുത്തിരിക്കുന്നത്.