‘ഇത് നമ്മുടെ കനിഹ തന്നെയാണോ! ശ്രീലങ്കയിൽ ക്രിസ്തുമസ് അവധി ആഘോഷിച്ച് താരം..’ – ഫോട്ടോസ് വൈറൽ

തമിഴ് സിനിമയിലൂടെ അരങ്ങേറി പിന്നീട് മലയാളത്തിലേക്ക് എത്തുന്ന ഒരുപാട് താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് നടി കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ച് പിന്നീട് തെലുങ്കിലും കന്നടയിലും എല്ലാം അഭിനയിച്ച ശേഷമാണ് കനിഹ മലയാളത്തിലേക്ക് എത്തുന്നത്. മലയാളത്തിൽ അഭിനയിച്ച ആദ്യ സിനിമ പക്ഷേ പരാജയപ്പെട്ടു. പിന്നീട് കനിഹ വിവാഹിതയാവുകയും ചെയ്തിരുന്നു.

മൂന്ന് വർഷത്തോളം കനിഹ സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും ചെയ്തിരുന്നു. പിന്നീട് മലയാളത്തിലേക്ക് തന്നെ എത്തിയ ഒരു പുതിയ കനിഹയാണ് പ്രേക്ഷകർ കണ്ടത്. ജയറാമിന്റെ നായികയായി ഭാഗ്യദേവത എന്ന സിനിമയിൽ അഭിനയിച്ചു. ആ സിനിമ സൂപ്പർഹിറ്റായി മാറി. ശേഷം പഴശ്ശി രാജയിലും നായികയായി അഭിനയിച്ചു. പിന്നീട് ഒന്നിന് പിറകെ ഒന്നായി നല്ല കഥാപാത്രങ്ങൾ കനിഹയ്ക്ക് ലഭിച്ചു.

ഇപ്പോഴും കനിഹ സിനിമയിൽ സജീവമായി നിൽക്കുകയാണ്. പാപ്പനാണ് മലയാളത്തിൽ കനിഹയുടെ അവസാനം ഇറങ്ങിയ ചിത്രം. നടി ജയശ്രീയുടെ സഹോദരനായ ശ്യാം രാധാകൃഷ്ണനെയാണ് കനിഹ വിവാഹം ചെയ്തിരിക്കുന്നത്. സായി ഋഷി എന്ന പേരിൽ ഒരു മകനും ദമ്പതികളുണ്ട്. 13 വയസ്സുള്ള ഒരു മകന്റെ അമ്മയാണ് കനിഹ എന്ന് കണ്ടാൽ ഒരിക്കലും തോന്നാറില്ല. തന്റെ ശരീരസൗന്ദര്യം കനിഹ കാത്തു സൂക്ഷിക്കാറുണ്ട്.

ക്രിസ്തുമസ് വെക്കേഷൻ പ്രമാണിച്ച് അവധി ആഘോഷിക്കാൻ വേണ്ടി ശ്രീലങ്കയിലേക്ക് പോയിരിക്കുകയാണ് കനിഹ ഇപ്പോൾ. ഒരു ബീച്ച് ഗേൾ ആണ് കനിഹ എന്ന പലപ്പോഴും താരം നടത്താറുള്ള യാത്രകളിൽ നിന്ന് വ്യക്തമാകാറുണ്ട്. പതിവ് പോലെ തന്നെ ഗ്ലാമറസ് ലുക്കിൽ കനിഹ തന്റെ ബീച്ച് ഫോട്ടോസ് ആരാധകരുമായി പങ്കുവെക്കുകയും ചെയ്തു. എന്തൊരു ഹോട്ടാണ് കനിഹയെ കാണാൻ എന്ന് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്.