‘പ്രണയത്തിന് ഒരു മുഖം ഉണ്ടെങ്കിൽ!! നയൻ‌താരയെ ചേർത്ത് പിടിച്ച് വിഘ്‌നേശ് ശിവൻ..’ – ഫോട്ടോസ് വൈറൽ

മലയാളത്തിൽ നിന്ന് തമിഴിലേക്ക് പോയി അവിടെ ഒരു സൂപ്പർതാരത്തെ പോലെ തിളങ്ങി ഇന്ന് തെന്നിന്ത്യയിൽ ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയ അഭിനയത്രിയാണ് നടി നയൻ‌താര. ആണുങ്ങളായ സൂപ്പർസ്റ്റാറുകളെ പോലെ തന്നെ ഒറ്റയ്ക്ക് സിനിമകൾ വിജയിപ്പിക്കാൻ സാധിക്കുന്നതുകൊണ്ടാണ് ആ വിളിപ്പേര് ആരാധകർ നൽകിയത്. ഫാൻസ്‌ അസോസിയേഷനുകളും ധാരാളമുണ്ട്.

തിരുവല്ല കാരിയായ നയൻതാര മലയാളത്തിൽ സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്. ഡയാന മറിയം എന്നാണ് നയൻതാരയുടെ യഥാർത്ഥ പേര്. ഈ വർഷം ബോളിവുഡ് അരങ്ങേറ്റവും കഴിഞ്ഞിട്ടിരിക്കുകയാണ് നയൻ‌താര. കിംഗ് ഖാൻ ഷാരൂഖിന്റെ നായികയായിട്ടാണ് നയൻ‌താര ചിത്രത്തിൽ അഭിനയിച്ചത്. 1000 കോടിയിൽ അധികമാണ് ഷാരൂഖിന്റെ ആ ചിത്രം നേടിയത്.

തമിഴ് സംവിധായകനായ വിഘ്‌നേശ് ശിവനെയാണ് നയൻ‌താര വിവാഹം ചെയ്തത്. കഴിഞ്ഞ വർഷം ഉയിർ, ഉലക് എന്ന പേരിൽ രണ്ട് ഇരട്ടിക്കുട്ടികളുടെ മാതാപിതാക്കളായെന്ന് ഇരുവരും അറിയിച്ചിരുന്നു. അതിന് ശേഷം നയൻ‌താര സ്വന്തമായി ഒരു സംരംഭം തുടങ്ങിയ സന്തോഷവും അറിയിച്ചിരുന്നു. ഈ മാസം ഇറങ്ങിയ അന്നപൂർണി എന്ന സിനിമയാണ് നയൻതാരയുടെ ഒടുവിലായി റിലീസായ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

ഇപ്പോഴിതാ വിഘ്‌നേശ് ശിവൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നയൻതാരയ്ക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോസാണ് പങ്കുവച്ചതാണ് വൈറലായി മാറിയിരിക്കുന്നത്. “പ്രണയത്തിന് ഒരു മുഖം ഉണ്ടെങ്കിൽ..”, എന്ന ക്യാപ്ഷനോടെ നയൻതാരയെ ചേർത്തുപിടിച്ച് നിൽക്കുന്ന ഫോട്ടോസാണ് വിഘ്‌നേശ് പോസ്റ്റ് ചെയ്തത്. വിഘ്‌നേഷിന്റെ അടുത്ത ചിത്രത്തിന്റെ പൂജയും ഈ കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ തവണ പക്ഷേ നയൻ‌താര അല്ല നായിക.