‘ഇതിപ്പോൾ പെട്ടന്ന് എന്താ ഒരു മാറ്റം!! വീണ്ടും ഗ്ലാമറസ് ഷൂട്ടുമായി നടി അഞ്ജു കുര്യൻ..’ – ഫോട്ടോസ് വൈറൽ

അനിയത്തി വേഷങ്ങളിൽ അഭിനയിച്ച് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി അഞ്ജു കുര്യൻ. നിവിൻ പൊളിയുടെ നേരം, പ്രേമം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ അഞ്ജു നിവിന്റെ തന്നെ ഓം ശാന്തി ഓശാനയിലും നസ്രിയയുടെ കൂട്ടുകാരിയുടെ റോളിൽ അഭിനയിച്ച് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അതിന് ശേഷം രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലാണ് അഞ്ജു അഭിനയിക്കുന്നത്.

നായികയായി ആദ്യം വേഷമിടുന്നത് ആസിഫ് അലി ചിത്രമായ കവി ഉദ്ദേശിച്ചതിലാണ്. പിന്നീട് തമിഴിലും തെലുങ്കിൽ നിന്നും അഞ്ജുവിന് അവസരങ്ങൾ വന്നു. അതിൽ തന്നെ തമിഴിൽ സൂപ്പർഹിറ്റായ ചില മ്യൂസിക് വീഡിയോയുടെ ഭാഗമായതോടെ അഞ്ജുവിന് ധാരാളം ആരാധകരെയാണ് അവിടെ നിന്നും ലഭിച്ചത്. കേരളത്തിനെക്കാൾ ഇന്ന് അഞ്ജുവിനെ സ്നേഹിക്കുന്നതും ആരാധിക്കുന്ന തമിഴ് നാട്ടിൽ ഉളളവരാണ്.

സിംഗിൾ ശങ്കരനും സ്മാർട്ട് ഫോൺ സിമ്രാനും എന്ന തമിഴ് ചിത്രത്തിലാണ് അഞ്ജു ഏറ്റവും ഒടുവിലായി അഭിനയിച്ചത്. മലയാളത്തിൽ പുറത്തിറങ്ങിയത് ഉണ്ണി മുകുന്ദൻ ഒപ്പമുള്ള മേപ്പടിയാൻ ആണ്. ഇത്രയും നാൾ അഞ്ജുവിനെ സിംപിൾ, നാടൻ ലുക്കിലൊക്കെയാണ് ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഞ്ജു സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് അല്പം ഗ്ലാമറസായ ചിത്രങ്ങളാണ്.

പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ചിത്രങ്ങളിലാണ് അഞ്ജുവിനെ ഗ്ലാമറസായി ആരാധകർക്ക് കാണാൻ സാധിക്കുന്നത്. അരുൺ ദേവാണ് സ്റ്റൈലിംഗ് ചെയ്തത്. ദേവരാഗാണ് കോസ്റ്റിയൂം. എന്താണ് പെട്ടന്നൊരു മാറ്റം, വന്ന് വന്ന് ഡ്രെസ്സിന്റെ ഇറക്കം കുറയുന്നല്ലോ, നേരത്തെ ഇഷ്ടമായിരുന്നു ഇപ്പോൾ ഇഷ്ടമല്ല എന്നിങ്ങനെ പോകുന്നു അഞ്ജുവിന്റെ തമിഴ് ആരാധകരുടെ കമന്റുകൾ. സിനിമയിലും ഇങ്ങനെയുള്ള വേഷം ചെയ്യണമെന്ന് മറ്റൊരു കൂട്ടം ആരാധകരുടെ ആവശ്യം.