‘ഉയിരിന്റെയും ഉലകിന്റെയും ഒന്നാം പിറന്നാൾ! ആഘോഷമാക്കി നയൻതാരയും വിക്കിയും..’ – ഫോട്ടോസ് വൈറൽ

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത്, ലേഡി സൂപ്പർസ്റ്റാർ എന്ന വിളിപ്പേര് സ്വന്തമാക്കിയ താരമാണ് നടി നയൻ‌താര. 20 വർഷത്തോളമായി സിനിമ മേഖലയിൽ നായികയായി തിളങ്ങി നിൽക്കുന്ന നയൻ‌താര ഒരു മലയാളി ആണെന്നതിൽ ഏവരെയും അഭിമാനിക്കുന്ന ഒരു കാര്യമാണ്. മലയാളത്തിലൂടെ തന്നെയാണ് നയൻതാരയുടെ തുടക്കം. മനസ്സിനക്കരെയാണ് ആദ്യത്തെ സിനിമ.

തമിഴ് സിനിമ സംവിധായകനായ വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും ഒരുമിച്ച് അഞ്ച് വർഷത്തോളം ലിവിങ് റിലേഷനിൽ താമസിച്ച് 2022-ലായിരുന്നു വിവാഹിതരാവുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വാടക ഗർഭധാരണത്തിലൂടെ തങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ ജനിച്ച വിവരം ഇരുവരും പങ്കുവച്ചിരുന്നു. ഉയിരും ഉലകും എന്നാണ് മക്കൾക്ക് നയൻസും വിക്കിയും ചേർന്ന് നൽകിയ പേര്.

ഇപ്പോഴിതാ മകൾക്ക് ഒരു വയസ്സ് ആയെന്ന് നയൻതാരയും വിക്കിയും ചേർന്ന് പുറത്തുവിട്ടിരിക്കുകയാണ്. സെപ്തംബർ 26-നാണ് ഉയിരിനും ഉലകിനും ഒരു വയസ്സ് പൂർത്തിയായെന്ന് ഇരുവരും പങ്കുവച്ചത്. ഇരുവരുടെയും ഒന്നാം പിറന്നാൾ നയൻതാരയും വിഘ്‌നേഷും ചേർന്ന് ആഘോഷമാക്കിയിരിക്കുകയാണ്. “എന്റെ ഇരട്ട ശക്തികൾ, പുഞ്ചിരിയുടെയും സന്തോഷത്തിന്റെയും അനുഗ്രഹങ്ങളുടെയും 1 വർഷം. എന്റെ പ്രിയപ്പെട്ട ഉയിരിനും ഉലകിനും ജന്മദിനാശംസകൾ!

നിങ്ങളുടെ ചുറ്റുമുള്ള എല്ലാവർക്കും ഒരുപാട് സന്തോഷം നൽകുന്ന ഈ ജീവിതത്തിൽ നിങ്ങൾ രണ്ടുപേരും ഉയർന്നുനിൽക്കട്ടെ! ലവ് യു ബേബീസ്.. നിങ്ങൾ ഞങ്ങളുടെ ജീവിതം വളരെ തിളക്കമുള്ളതും വർണ്ണാഭമായതുമാക്കി മാറ്റി. എല്ലാ ദിവസവും ഒരു ഉത്സവമാണ്. എന്റെ ഉയിരും എന്റെ ഉലകും, അമ്മയും അപ്പയും നിങ്ങൾ രണ്ടുപേരെയും വളരെയധികം സ്നേഹിക്കുന്നു..”, വിക്കിയും നയൻസും ചേർന്ന് മകൾക്ക് ആശംസകൾ നേർന്നു. മക്കളുടെ ഇപ്പോഴത്തെ ലുക്കും ഇരുവരും പങ്കുവച്ചിട്ടുണ്ട്.