‘ഡാഡി ആഗ്രഹമായിരുന്നു അവിടെ താമസിക്കുക എന്നത്, ഇതൊരു വൃദ്ധസദനമല്ല..’ – കെജി ജോർജിന്റെ മകൾ താര

ഈ കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകൻ കെജി ജോർജിന്റെ കുടുംബവുമായി ബന്ധപ്പെട്ട് വലിയ ആക്ഷേപമാണ് സമൂഹ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്. പ്രായമായപ്പോൾ അദ്ദേഹത്തെ വൃദ്ധസദനത്തിലാക്കി എന്നായിരുന്നു ഭാര്യക്കും മകൾക്കും നേരെ ഉയർന്ന വിമർശനം. ഇതിനെതിരെ കഴിഞ്ഞ ദിവസം ഭാര്യ സെൽമ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകൾ താരയും ഈ വിമർശനത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്.

‘നമസ്കാരം ഞാൻ കെജി ജോർജിന്റെ മകളാണ്. താര. ഞാൻ ഖത്തറിൽ ആയിരുന്നു. നിങ്ങൾക്ക് അറിയാം ഡാഡിയുടെ സിനിമകൾ എല്ലാം പുതിയ ചിന്താഗതിയുള്ള സിനിമകളായിരുന്നു. പണ്ടേ ഞങ്ങളോട് പറയുമായിരുന്നു വയസ്സാകുമ്പോൾ ഫാമിലിക്കൊരു ഭാരമാകില്ല, ഞാൻ ഇതുപോലെ തന്നെ എവിടെങ്കിലും പോയി താമസിക്കും. അത് ഡാഡിയുടെ ഒരു തീരുമാനം ആയിരുന്നു. അങ്ങനെയാണ് സിഗ്നേച്ചർ എന്ന സെന്ററിൽ എത്തുന്നത്.

ഇതൊരു വൃദ്ധസദനമൊന്നുമല്ല. ഇത് എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ സെന്റർ കൂടിയാണ്. ഇവിടെയാരും ചാരിറ്റി ഒന്നും നടത്തുന്നത്. ഇവിടെ വന്നു. ഇതിന്റെ ഓണറും അദ്ദേഹത്തിന്റെ വൈഫും ഇതൊരു ഫാമിലിയെ പോലെയാണ് നോക്കിയിരുന്നത്. പിന്നെ ഞങ്ങൾ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുപോയി നിർത്തും. പക്ഷേ ഡാഡി വീണ്ടും തിരിച്ചിവിടെക്ക് തന്നെ വരും. എന്റെ ഡാഡി എപ്പോഴും പറഞ്ഞിരുന്ന ഒരു കാര്യമുണ്ട്.

ഞാൻ സിനിമ എടുത്തിരുന്ന സമയത്ത് എല്ലാ സിനിമാക്കാരും എന്നെ വിളിക്കുമായിരുന്നു, വന്നു കാണുമായിരുന്നു. പക്ഷേ സിനിമ നിർത്തിയ ശേഷം ആരും എന്നെ തിരിഞ്ഞു നോക്കിയില്ല. ഒരു ഫോൺ കോളോ, വീട്ടിൽ വന്നു കാണുകയോ ഒന്നും ചെയ്തില്ല. ഡാഡി വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് ഡിപ്രെസ്സ്ഡായി. ഇങ്ങനെയൊരു അദ്ദേഹത്തിന് ഒരുപാട് മാറ്റങ്ങളുണ്ടായി. സ്ട്രോക്ക് വന്നിരുന്നെങ്കിലും അതിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു.

അതിന്റെ ഫിസിയോതെറാപ്പിയൊക്കെ ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുത്തത് തന്നെ ഇവിടെ വന്ന ശേഷമാണ്. ഞങ്ങൾ ഹോം നേഴ്സിനെ ഒക്കെ നിർത്താൻ നോക്കി. പക്ഷേ എങ്ങുമില്ലായിരുന്നു. ആശുപത്രിയിൽ ഉള്ളപ്പോൾ ഡാഡിയാണ് പറഞ്ഞത് സിഗ്നേച്ചറിൽ പോകണമെന്നത്. ഇത് പരിപൂർണമായും ഡാഡിയുടെ തീരുമാനായിരുന്നു. ഇതിൽ ഞങ്ങൾക്കൊന്നുമില്ല. ഡാഡി എന്ത് തീരുമാനിച്ചോ അത് ഞങ്ങൾ റെസ്‌പെക്ട് ചെയ്യുന്നുണ്ട്..”, താര ജോർജ് പറഞ്ഞു.