‘നല്ല ആണത്തമുള്ള ശില്പം! ടോവിനോയുടെ പോസ്റ്റിന് രമേശ് പിഷാരടിയുടെ കമന്റ്..’ – അലൻസിയറിനെ ട്രോളി താരം

കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ തനിക്ക് പെൺപ്രതിമ നൽകി പ്രലോഭികരുതെന്നും കരുത്തനായ മുഖ്യമന്ത്രി ഭരിക്കുന്ന ഒരു ആൺപ്രതിമ തരണമെന്നും വിവാദപരമായ പ്രസ്താവന അതെ വേദിയിൽ വച്ച് പറഞ്ഞത്ത് ഏറെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അതിന്റെ പേരിൽ അലൻസിയറിന് ഒരുപാട് ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ ലഭിച്ചിട്ടുണ്ടായിരുന്നു. ട്രോളുകൾ അവസാനിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.

നടൻ ടോവിനോ തോമസ് പങ്കുവച്ച പുതിയ പോസ്റ്റിന് താഴെ രമേശ് പിഷാരടി ഇട്ട കമന്റാണ് അലൻസിയറിനെ ട്രോളിയതായിട്ടാണ് മലയാളികൾ കണക്കാക്കുന്നത്. നെതെർലാൻഡ്സിൽ വച്ച് നടന്ന സെപ്റ്റിമിയസ് അവാർഡിൽ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുക്കപ്പെട്ടത് ടോവിനോ ആയിരുന്നു. അവാർഡ് കൈയിൽ പിടിച്ചുള്ള ഒരു സെൽഫി പോസ്റ്റ് ചെയ്തുകൊണ്ടാണ് ടോവിനോ ഈ സന്തോഷം ആരാധകരെ അറിയിച്ചത്.

ഇതിന് താഴെയാണ് രമേശ് പിഷാരടി ‘നല്ല ആണത്തമുള്ള ശില്പം. അഭിനന്ദനങ്ങൾ..’ എന്ന കമന്റ് ഇട്ടത്. ഇതിൽ ആണത്തമുള്ള ശില്പം എന്ന ഉദേശിച്ചത് അലൻസിയറിനെ പരിഹസിച്ചതാണെന്ന് വ്യക്തമാണ്. പോസ്റ്റിനോടൊപ്പം തന്നെ ഈ കമന്റും ആളുകൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി സിനിമ താരങ്ങളാണ് ടോവിനോയ്ക്ക് അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ അറിയിച്ച് കമന്റ് ഇട്ടത്. “നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിലല്ല.

ഓരോ തവണ വീഴുമ്പോഴും ഉയർത്ത് എഴുനേൽക്കുന്നതിലാണ്. 2018-ൽ അപ്രതീക്ഷിതമായ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീണിരുന്നു. എന്നാൽ പിന്നീട് കേരളീയർ എന്താണെന്ന് ലോകം കണ്ടു. എന്നെ മികച്ച ഏഷ്യൻ നടനായി തിരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡിന് നന്ദി. അത് എന്നും എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കും. 2018 എന്ന സിനിമയിലെ എന്റെ പ്രകടനത്തിനാണ് ഈ അന്താരാഷ്ട്ര അംഗീകാരം എന്നതാണ് പ്രതേകത. ഇത് കേരളത്തിന് വേണ്ടിയുള്ളതാണ്..”, ടോവിനോ കുറിച്ചത് ഇങ്ങനെയായിരുന്നു.