‘ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ദത്തെടുത്തു! പുതിയ വിശേഷം പങ്കുവച്ച് വിസ്മയ മോഹൻലാൽ..’ – സംഭവം ഇങ്ങനെ

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് മോഹൻലാൽ. സിനിമയിൽ അഭിനയ ജീവിതം തുടങ്ങിയിട്ട് നാല്പത് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞ മോഹൻലാൽ തുടക്കത്തിൽ തന്നെ സൂപ്പർസ്റ്റാർ പദവിയിലേക്ക് എത്തുകയും ആർക്കും മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനായി മാറുകയും ചെയ്തു. 1988-ലാണ് മോഹൻലാൽ വിവാഹിതനാകുന്നത്. രണ്ട് മക്കളും മോഹൻലാലിനുണ്ട്. മൂത്തമകൻ സിനിമയിൽ നായകനായി കഴിഞ്ഞു.

ബാലതാരമായി അഭിനയിച്ച് അവാർഡ് വരെ നേടിയിട്ടുള്ള മകൻ പ്രണവ് അച്ഛനെ പോലെ തന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരാളാണ്. അഭിനയ ജീവിതത്തിനേക്കാൾ പ്രണവിന്റെ വ്യക്തി ജീവിതം ആളുകൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. ഏതൊരു യുവാവും ആഗ്രഹിക്കുന്ന രീതിയിലുള്ള ജീവിതമാണ് പ്രണവ് ആസ്വദിക്കുന്നത്. മറ്റുള്ള താരപുത്രൻമാരെ പോലെ ഒരു ആഡംബര ജീവിതം നയിക്കുന്ന ഒരാളല്ല പ്രണവ്.

വളരെ സിംപിളായി നടക്കുന്ന പ്രണവിനെ കണ്ട് പലപ്പോഴും മലയാളികൾ ഞെട്ടിയിട്ടുണ്ട്. മോഹൻലാലിൻറെ മകൾ വിസ്മയയും മലയാളികൾക്ക് സുപരിചിതയാണ്. ചേട്ടനെ പോലെ യാത്രകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് വിസ്മയ. വിസ്മയ ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. സ്വന്തമായി ഒരു ബുക്ക് വിസ്മയ എഴുതിയിട്ടുണ്ട്. മുമ്പൊരിക്കൽ വിസ്മയ തന്റെ ശരീരംഭാരം കുറച്ചതൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ വിസ്മയ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “കാസ്പെറോ.. ഞങ്ങളുടെ നാലാമത്തെ കുഞ്ഞിനെ ഞങ്ങൾ ദത്തെടുത്തു. അവൻ ഒരു ഭീമൻ സുന്ദരിയാണ്..”, എന്ന ക്യാപ്ഷനോടെ വിസ്മയ പുതിയ വളർത്തു നായയുടെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചു. ദർശന രാജേന്ദ്രൻ, നസ്രിയ തുടങ്ങിയ താരങ്ങൾ പോസ്റ്റിന് ലൈക്കും നൽകിയിട്ടുണ്ട്. വിസ്മയ ഇനി സിനിമയിലേക്ക് എത്തുമോ എന്നാണ് മോഹൻലാൽ ആരാധകർ ഉറ്റുനോക്കുന്നത്.