‘ഒരു ഓർഡിനറി വുമൺ! സാരി ധരിച്ച് ചുണ്ടിൽ ബീഡിയുമായി നടി അർച്ചന കവി..’ – ഫോട്ടോസ് വൈറൽ

മലയാള സിനിമയ്ക്ക് നിരവധി പുതുമുഖ നായികമാരെ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹം എംടിയുടെ തിരക്കഥയിൽ 1979-ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമ അതെ പേരിൽ തന്നെ 2009-ൽ സംവിധാനം ചെയ്തിരുന്നു. അതിലും നായികയായി ലാൽ ജോസ് അവതരിപ്പിച്ചത് ഒരു പുതുമുഖ താരത്തിനെ ആയിരുന്നു. അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ആ നായിക മലയാളികളുടെ മനസ്സിൽ കയറി.

അർച്ചന കവിയായിരുന്നു നീലത്താമരയിലൂടെ നായികയായി അരങ്ങേറിയ താരം. ആ സിനിമയ്ക്ക് ശേഷം അർച്ചന നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും ഇന്ന് പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യം മനസിലേക്ക് ഓടിയെത്തുന്നത് നീലത്താമരയിലെ കുഞ്ഞിമാളു എന്ന കഥാപാത്രത്തെ തന്നെയാണ്. ആറ് വർഷമായി അർച്ചന സിനിമയിൽ അഭിനയിച്ചിട്ടില്ല. വിവാഹിതയായ ശേഷം അർച്ചന പിന്മാറുക ആയിരുന്നു.

എന്നാൽ 2021-ൽ അർച്ചന വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായ അർച്ചനയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. “ഒരു ഓർഡിനറി വുമൺ’ എന്ന ക്യാപ്ഷനോടെയാണ് അർച്ചന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബീഡി വലിച്ചിരിക്കുന്ന രീതിയിലാണ് അർച്ചന ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഐസോഗ്രാഫിയാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

ഇതേ ടീം തന്നെ മുമ്പൊരിക്കൽ യുവനടി അനശ്വര രാജൻ മുറുക്കിയൊലിപ്പിച്ച് ഇരിക്കുന്ന പെൺകുട്ടിയായി ഒരു വെറൈറ്റി ഷൂട്ട് ചെയ്തിരുന്നു. അതിന് ശേഷം വീണ്ടും വ്യത്യസ്തമായ ഒരു ഷൂട്ടുമായി എത്തിയിരിക്കുകയാണ്. ജാനകി സാരീസിന്റെ സാരിയാണ് അർച്ചന ധരിച്ചിരിക്കുന്നത്. ജെഷ്മയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇതിന്റെ ഷൂട്ടിന് വേണ്ടി വലിക്കാൻ അറിയാത്ത അർച്ചന ചുണ്ടു പൊ ള്ളിച്ച ഒരു ബിടിഎസ് വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പുകവലി ആരോഗ്യത്തിന് ഹാനികരമെന്നും ആരാധകർ കമന്റ് ഇട്ടിട്ടുണ്ട്.