‘തുറന്ന മനസ്സോടെ യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കുന്ന മനുഷ്യൻ..’ – മമ്മൂട്ടിയെ പുകഴ്ത്തി ബോളിവുഡ് നടി

മലയാളത്തിന്റെ പ്രിയനടൻ മെഗാസ്റ്റാർ മമ്മൂട്ടിയെ ഇതിഹാസമെന്ന് വിശേഷിപ്പിച്ച് ബോളിവുഡ് നടി തിലോത്തമ ഷോം. കഴിഞ്ഞ ദിവസം മമ്മൂട്ടിയെ നേരിൽ കാണാൻ ഭാഗ്യം ലഭിച്ചതിന് പിന്നാലെയാണ് നടി അദ്ദേഹത്തിന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്. മമ്മൂട്ടിയെ വാനോളം പുകഴ്ത്തി ഒരു പോസ്റ്റും തിലോത്തമ പങ്കുവച്ചിട്ടുണ്ട്. ഇതിഹാസത്തിന് ഒപ്പം എന്നായിരുന്നു പോസ്റ്റിന് അവസാനം തിലോത്തമ കുറിച്ചിട്ടുണ്ടായിരുന്നത്.

“സ്വയം പുനർനിർമ്മിക്കുന്നതിൽ താൽപ്പര്യമുള്ള, തുറന്ന മനസ്സോടെ യുവ സംവിധായകർക്ക് ഒപ്പം പ്രവർത്തിക്കുന്ന, അത്യാധുനിക സാങ്കേതിക വിദ്യ മനസ്സിലാക്കാനുള്ള ജിജ്ഞാസയും എല്ലാറ്റിനുമുപരിയായി കുറച്ച് വാക്കുകളിലൂടെ ആശയവിനിമയം നടത്തിയ ദയയുള്ള ഊഷ്മളതയും ഉള്ള ഒരു മനുഷ്യനെ കണ്ടുമുട്ടുന്നത് വളരെ അഭിമാനകരമാണ്. ഇതിഹാസതാരം മമ്മൂട്ടി..”, ഇതായിരുന്നു തിലോത്തമ കുറിച്ചത്.

മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സ് എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ വേണ്ടി എത്തിയപ്പോഴാണ് തിലോത്തമ മമ്മൂട്ടിയെ കാണുന്നത്. മമ്മൂട്ടിയോട് കുറച്ച് സമയം കാര്യം പറയുകയും സിനിമ വിശേഷങ്ങൾ പങ്കുവച്ചതിനും ശേഷമാണ് തിലോത്തമ പോയത്. തന്നെ ഈ പ്രോഗ്രാമിലേക്ക് മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവൽ ഓഫ് ലെറ്റേഴ്സിന് പ്രതേകം പോസ്റ്റിൽ നന്ദി രേഖപ്പെടുത്തി താരം.

ദിവ്യപ്രഭ, അനുമോൾ തുടങ്ങിയ നടിമാർ തിലോത്തമ പങ്കുവച്ച പോസ്റ്റിന് താഴെ കമന്റുകൾ ഇടുകയുംക് ചെയ്തിട്ടുണ്ട്. മൺസൂൺ വെഡിങ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് തിലോത്തമ. ലസ്റ്റ് സ്റ്റോറീസ് 2-വാണ് തിലോത്തമയുടെ അവസാനമിറങ്ങിയ ചിത്രം. നിരവധി വെബ് സീരീസുകളിലും ഭാഗമായിട്ടുള്ള ഒരാളാണ് തിലോത്തമ. ദി ഫാബിൾ എന്ന സിനിമയാണ് ഇനി താരത്തിന്റെ വരാനുള്ളത്.