‘റോസാപ്പൂ കൈയിൽ പിടിച്ച് ക്യൂട്ട് ലുക്കിൽ നടി ദീപ തോമസ്, പ്രൊപ്പോസ് ചെയ്യാനാണോ എന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

യൂട്യൂബിൽ വീഡിയോസും വെബ് സീരീസും ചെയ്‌ത്‌ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ടീമാണ് കരിക്ക്. കരിക്കിലെ താരങ്ങളെ സിനിമ താരങ്ങളെ പോലെ തന്നെ മലയാളികൾ ഇഷ്ടപ്പെടുന്നുണ്ട്. ആദ്യം ആണുങ്ങളെ മാത്രം ഉൾക്കൊളിച്ചുള്ള വെബ് സീരീസുകളാണ് വന്നതെങ്കിൽ പിന്നീട് പെണുങ്ങൾ കേന്ദ്രകഥാപാത്രങ്ങളായ വെബ് സീരീസുകൾ അവർ ഇറക്കിയിരുന്നു. അതിൽ ആദ്യം ശ്രദ്ധനേടി ഒന്നാണ് റോക്ക് പേപ്പർ സിസേഴ്സ്.

അതിൽ പ്രധാന വേഷം അവതരിപ്പിച്ച് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ദീപ തോമസ്. ദീപയ്ക്ക് അതിന് ശേഷം സിനിമയിൽ ഒരുപാട് അവസരങ്ങൾ തേടിയെത്തി. ആദ്യം അഭിനയിക്കുന്നത് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലായിരുന്നു. പിന്നീട് മോഹൻകുമാർ ഫാൻസ്‌ എന്ന സിനിമയിൽ വിനയ് ഫോർട്ടിന്റെ ഗേൾ ഫ്രണ്ടിന്റെ റോളിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തു.

അതിന് ശേഷം ദീപയെ കാണുന്നത്, വിജയ് ബാബു നിർമ്മിച്ച ഒടിടിയിൽ ഇറങ്ങി മികച്ച അഭിപ്രായം നേടിയ ഹോം എന്ന ചിത്രത്തിലാണ്. നായികയായിട്ടാണ് ദീപ അതിൽ അഭിനയിച്ചത്. ഞാനിപ്പോ എന്താ ചെയ്യാ, സുലേഖ മൻസിൽ തുടങ്ങിയ മലയാള സിനിമകളിലും ദീപ അഭിനയിച്ചു. ഇടയ്ക്ക് ഒരുപാട് പ്രതിസന്ധികൾ സിനിമ മേഖലയിൽ നിന്ന് നേരിടേണ്ടി വന്നിട്ടുള്ള ഒരാളാണ് ദീപ. സിനിമയിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നു എന്ന് പോലും അഭിപ്രായമുള്ളവരുണ്ട്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ ദീപയുടെ ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ചുവപ്പ് നിറത്തിലെ സാരിയിൽ റോസാപ്പൂ കൈയിൽ പിടിച്ചുകൊണ്ടാണ് ദീപ തോമസ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രണയദിനം വരുന്നതുകൊണ്ട് പ്രൊപ്പോസ് ചെയ്യാൻ നിൽക്കുകയാണോ, വളരെ ക്യൂട്ട് സുന്ദരിയായിട്ടുണ്ട് എന്നൊക്കെ ആരാധകരുടെ കമന്റുകൾ വന്നിട്ടുണ്ട്. ഇപ്പോൾ സിനിമ ഒന്നുമില്ലേയെന്നും ചിലർ ചോദിച്ചിട്ടുണ്ട്.