‘ഇതാരാ കള്ളിയങ്കാട്ട് നീലിയോ! നീരേറ്റുപുറത്തെ ഇളക്കിമറിച്ച് നടി ഹണി റോസിന്റെ വരവ്..’ – വീഡിയോ വൈറൽ

ഉദ്‌ഘാടനം എന്ന് കേൾക്കുമ്പോഴേ ഇന്ന് മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന ഒരു മുഖമാണ് നടി ഹണി റോസിന്റേത്. കേരളത്തിലും പുറത്തുമായി പുതിയതായി ആരംഭിക്കുന്ന സ്ഥാപനങ്ങളുടെ ഉദ്‌ഘാടനത്തിന് അതിഥിയായി എത്താറുള്ളത് ഇപ്പോൾ ഹണി റോസ് ആണ്. ഹണി എത്തുന്നിടത് ജനം അവിടെ ഒഴുകിയെത്തുകയും ചെയ്യും. കഴിഞ്ഞ 3-4 വർഷമായി ഇത് വളരെ സജീവമായി തുടരുന്നുണ്ട് ഹണി റോസ്.

ഉദ്‌ഘാടനങ്ങൾ ചെയ്യുന്നതിന് ഒരു ഗിന്നസ് റെക്കോർഡ് ഉണ്ടെങ്കിൽ അത് ഹണി റോസ് യാതൊരു മത്സരവുമില്ലാതെ സ്വന്തമാക്കുമെന്നത് ഉറപ്പാണ്. ഈ കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ കുട്ടനാട് നീരേറ്റുപുറത്ത് പുതിയതായി തുടങ്ങിയ ഒരു കടയുടെ ഉദ്‌ഘാടനത്തിന് ഹണി റോസ് എത്തിയപ്പോഴുള്ള ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി തീർന്നിരിക്കുന്നത്.

ചുവപ്പ് നിറത്തിലെ വസ്ത്രത്തിൽ ഒരു ദേവതയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ഹണി എത്തിയത്. ഹണിയുടെ വിഡിയോസും ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കള്ളിയങ്കാട്ട് നീലിയാണോ കണ്ടിട്ട് പേടി തോന്നുന്നു, ‘നിഴലായ് ഒഴുകിവരും ഞാൻ’ ആ പാട്ടായിരുന്നു ഇതിന് വേണ്ടിയിരുന്നത്, ചുവന്ന പട്ട് ഉടുത്ത യക്ഷി, ഇത് കടിക്കുമോ എന്നിങ്ങനെ പോകുന്ന പോസ്റ്റിന് താഴെയുള്ള രസകരമായ കമന്റുകൾ.

സോഷ്യൽ മീഡിയയിൽ ഒരുപാട് ബോഡി ഷെമിങ് കിട്ടാറുള്ള ഒരാളാണ് ഹണി റോസ്. ഉദ്‌ഘാടനത്തിന് എത്തുമ്പോൾ മനപൂർവം ചിലർ മോശം വസ്ത്രങ്ങൾ ധരിച്ച് പലതും തള്ളിപ്പിടിച്ചു വരുമെന്ന് ചില മോശം പരാമർശം ഈ അടുത്തിടെ അഡ്വക്കറ്റ് കൂടിയായ സംഗീത ലക്ഷ്മണ പോസ്റ്റ് ഇട്ടിരുന്നത്. ഈ പോസ്റ്റ് ഭയങ്കര രീതിയിൽ വൈറലാവുകയും ഹണിയെ ഉദേശിച്ചാണ് ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്നും ചിലർ കമന്റ് ചെയ്തിരുന്നു.