‘കാർത്യാനിയെ കാണാൻ രാമൻകുട്ടി വന്നു..’ – സുബ്ബലക്ഷ്മിയുടെ അവസാന നാളുകളിൽ ആശ്വാസ വാക്കുകളുമായി ദിലീപ്

മലയാളികൾ ഏറെ പ്രിയപ്പെട്ട സിനിമകളിലെ മുത്തശ്ശിയായ സുബ്ബലക്ഷ്മി അമ്മയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ്. 87-കാരിയായ സുബ്ബലക്ഷ്മിയമ്മ വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളിലായി കിടപ്പിലായിരുന്നുവെന്ന് മരണത്തിന് ശേഷമാണ് മലയാളികൾ അറിയുന്നത്. മകൾ താരകല്യാണും കൊച്ചുമകൾ സൗഭാഗ്യയുമാണ് പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഇത് മനസ്സിലായത്.

നന്ദനം എന്ന സിനിമയിലെ വേഷമണി അമ്മാൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമയിൽ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച സുബ്ബലക്ഷ്മി പിന്നീട് കല്യാണരാമനിലെ കഥാപാത്രത്തിലൂടെ ജനമനസ്സുകളിൽ പ്രിയങ്കരിയായി മാറി. ഇന്നും അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ചെയ്ത കഥാപാത്രങ്ങളിലൂടെ ആണ് സുബ്ബലക്ഷ്മി അമ്മയെ മലയാളികൾ എന്നും ഓർക്കുന്നത്.

കല്യാണരാമനിലെ കാർത്യാനി മുത്തശ്ശിയെ അവസാനമായി കാണാൻ രാമൻകുട്ടി വന്നു. വീട്ടിൽ തന്നെ കിടപ്പിലായിരുന്ന സുബ്ബലക്ഷ്മി അമ്മയെ അവസാന നാളുകളിൽ കാണാൻ മലയാളത്തിന്റെ സ്വന്തം ജനപ്രിയ നടൻ ഓടി എത്തുകയായിരുന്നു. ഇതിന്റെ വീഡിയോ മകൾ താരകല്യാൺ അമ്മയുടെ മരണത്തിന് ശേഷം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്. ‘ഒരേയൊരു ദിലീപ്’ എന്നാണ് അതിന് നൽകിയ ക്യാപ്ഷൻ.

ദിലീപിനെ കൂടാതെ മലയാള സിനിമയിലെ മറ്റു താരങ്ങൾ ഒന്നും വയ്യാതിരുന്നപ്പോൾ കാണാൻ വരാത്തതുകൊണ്ടാണോ അങ്ങനെയൊരു ക്യാപ്ഷൻ ഇട്ടതെന്നും മലയാളികൾ സംശയിക്കുന്നുണ്ട്. ദിലീപ് ജനപ്രിയനായി മാറുന്നത് ഈ കാരണങ്ങൾ കൊണ്ടുകൂടിയാണെന്നും കമന്റുകൾ വന്നു. അമ്മ മരിച്ചതിന് പിറ്റേന്ന് റീൽസ് ഇടാൻ വട്ടുണ്ടോ എന്നൊക്കെ ചില വിമർശനങ്ങളും പോസ്റ്റിന് താഴെ വന്നിട്ടുണ്ടായിരുന്നു.