‘പട്ടായയിൽ കൂട്ടുകാരികൾക്ക് ഒപ്പം ഉല്ലസിച്ച് സയനോര, വെക്കേഷൻ വൈബിൽ താരം..’ – ഫോട്ടോസ് വൈറൽ

വെട്ടം എന്ന സിനിമയിൽ ഐ ലവ് യു ഡിസംബർ എന്ന ഗാനത്തിൽ ഇംഗ്ലീഷ് വരികൾ പാടിക്കൊണ്ട് മലയാളികൾക്ക് സുപരിചിതയായി മാറിയ ഗായികയാണ് സയനോര ഫിലിപ്പ്. അതിന് ശേഷം മലയാളത്തിൽ നിരവധി സിനിമകളിൽ പിന്നണി ഗായികയായി സയനോര പാടിയത്. വേറിട്ട ശബ്ദത്തിന് ഉടമയായ സയനോരയ്ക്ക് തുടക്കകാലം മുതൽക്ക് തന്നെ ഒരുപാട് ആരാധകരുമുണ്ടായിരുന്നു എന്നതാണ് സത്യം.

ബിഗ് ബിയിലെ ഓ ജനുവരി എന്ന് തുടങ്ങുന്ന ഗാനമൊക്കെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നാണ്. മലയാളത്തിന് പുറമേ തമിഴിലും ഒരുപിടി സൂപ്പർഹിറ്റ് ഗാനങ്ങൾ സയനോര പാടിയിട്ടുണ്ട്. ഗായികയിൽ നിന്ന് സംഗീത സംവിധായകയായുള്ള ആദ്യ ചുവടുവെപ്പ് 2018-ൽ പുറത്തിറങ്ങിയ കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന സിനിമയിലൂടെയാണ്. അത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു.

പിന്നീട് 2021-ൽ പുറത്തിറങ്ങിയ ആഹാ എന്ന ചിത്രത്തിനും വേണ്ടിയും സയനോര സംഗീത നിർവഹിച്ചിരുന്നു. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടും സയനോര സിനിമയിൽ തിളങ്ങിയിട്ടുണ്ട്. 2022-ൽ ഇറങ്ങിയ വണ്ടർ വുമൺ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്കും സയനോര ഒരു കൈനോക്കി. വിവാഹിതയായ സയനോരയ്ക്ക് ഒരു മകളുമുണ്ട്. സ്റ്റേജ് ഷോകളിലൂടെയും സയനോര സജീവമായി നിൽക്കുന്നുണ്ട്.

അതേസമയം സുഹൃത്തുകൾക്ക് ഒപ്പം പട്ടായയിൽ പോയതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് സയനോര ഇപ്പോൾ. “ഒരു കൂട്ടം അത്ഭുത സ്ത്രീകളുമൊത്തുള്ള തായ്‌ലൻഡിലേക്കുള്ള ഈ യാത്ര തീർത്തും മനസ്സിന് ഞെട്ടിക്കുന്നതായിരുന്നു. ഓർമ്മകൾക്കും മാന്ത്രികതയ്ക്കും എന്റെ എല്ലാ പ്രിയപ്പെട്ട സ്ത്രീകൾക്കും നന്ദി..”, സയനോര കുറിച്ചു. ഹോട്ട് ലുക്കിൽ സയനോര തിളങ്ങുകയും ചെയ്തു.