‘സ്റ്റാർ മാജിക്കിലെ അനുകുട്ടിയാണോ ഇത്! ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അനുമോൾ..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ സീരിയലുകളിലൂടെയും ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി അനുമോൾ ആർഎസ് കാർത്തു. 2014-ൽ ഇറങ്ങിയ അനിയത്തി എന്ന പരമ്പരയിലൂടെ അഭിനയിച്ചുകൊണ്ട് ടെലിവിഷൻ രംഗത്തേക്ക് വന്ന അനുമോൾ നിരവധി പരമ്പരകളിൽ അതിന് ശേഷം അഭിനയിച്ചു. ഫ്ലാവേഴ്സ് ചാനലിൽ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ ഇത്രത്തോളം ജനശ്രദ്ധ നേടി കൊടുത്തത്.

സ്റ്റാർ മാജിക്കിൽ തുടക്കത്തിൽ തങ്കച്ചനുമായിട്ടുള്ള കോമ്പിനേഷൻ ചെയ്തുകൊണ്ട് ശ്രദ്ധനേടിയ അനുമോൾ അതെ ഷോയിൽ തമാശകളും കുസൃതികളും കാണിച്ചുകൊണ്ട് പ്രേക്ഷകരെ കൈയിലെടുത്തു. വൈകാതെ ആ ഷോയിൽ നിറസാന്നിധ്യമായി അനുമോൾ മാറി. സ്റ്റാർ മാജിക് ആരംഭിച്ചിട്ട് ഇത്രയും വർഷം ആയെങ്കിലും അനുമോൾ വളരെ സജീവമായി അതിൽ നിൽക്കുന്നുണ്ട്. 90 ശതമാനം എപ്പിസോഡുകളിലും പങ്കെടുത്തു.

ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി എന്ന സീരിയലിലെ കഥാപാത്രവും വീട്ടമ്മാരുടെ പ്രിയങ്കരിയാകാൻ ഒരു കാരണമായി. ഒരു യൂട്യൂബർ എന്ന നിലയിലും ഇന്ന് അനുമോൾ അറിയപ്പെടുന്നു. സു സു സുരഭിയും സുഹാസിനിയും എന്ന ഫ്ലാവേഴ്സ് ചാനലിൽ കോമഡി സീരിയലിലാണ് ഇപ്പോൾ അനുമോൾ അഭിനയിക്കുന്നത്. ഇത് കൂടാതെ സ്റ്റാർ മാജിക്കിലും അനുമോൾ വരാറുണ്ട്. സമൂഹ മാധ്യമങ്ങളിലും അനുമോൾ സജീവമാണ്.

ഇപ്പോഴിതാ പുതിയ ഹെയർ സ്റ്റൈലിൽ തിളങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അനുമോൾ. നീല ടിഷർട്ടും ജീൻസും ധരിച്ച് ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് അനുമോൾ തിളങ്ങിയത്. ആളാകെ മാറിപ്പോയല്ലോ എന്നും ആരാധകർ പറയുന്നു. ധാരാളം ഉദ്‌ഘാടന ചടങ്ങുകളിലൂടെയും അനുമോൾ തിരക്കുള്ള ഒരാളാണ്. ഇൻസ്റ്റാഗ്രാമിൽ ഒരു മില്യൺ ഫോളോവേഴ്സിൽ അധികം ആരാധകരുള്ള ഒരാളാണ് അനുമോൾ.