‘എട്ട് വയസ്സിൽ പാർട്ടി ക്ലാസ്സിൽ പോയി തുടങ്ങിയതാണ്, ഇന്നും പോകുന്നുണ്ട്..’ – വിമർശകരുടെ വായടപ്പിച്ച് നടി ഗായത്രി

കഴിഞ്ഞ ദിവസം ഒരു വേദിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ സമൂഹ മാധ്യമങ്ങളിൽ കേട്ടുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി ഗായത്രി വർഷ. താൻ അഭിനയിച്ച സിനിമയിലെ കഥാപാത്രത്തിന്റെ സ്വഭാവം വച്ച് മോശം രീതിയിൽ സൈബർ ആക്ര.മണത്തിന് ഇരയായിരിക്കുകയാണ് ഗായത്രി. ഇതിന് എതിരെ ഇപ്പോൾ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വളരെ ശക്തമായ ഭാഷയിൽ തന്നെ വിമർശിച്ചിരിക്കുകയാണ്.

“എന്നോട് ഏറ്റവും അടുത്ത് നിൽക്കുന്ന, സ്കൂളിൽ ഒരുമിച്ച് പഠിച്ചുവളർന്ന ആൾകാർ ഉൾപ്പടെ എന്നെ ഇതിന്റെ പേരിൽ അക്ര.മിച്ചിട്ടുണ്ട്. ഒരു ആശയത്തെ വിമർശിക്കുമ്പോൾ ആ ആശയത്തെ പഠിക്കാൻ തയാറാവണം. എനിക്ക് എതിരെ അറ്റാക്ക് ചെയ്തവർ ഇട്ടേക്കുന്ന ട്രോളുകൾ, ‘നരേന്ദ്ര മോദിയാണോ സംവിധാനം ചെയ്യുന്നത്, അമിത് ഷായാണോ പ്രൊഡ്യൂസ് ചെയ്യുന്നത്’ എന്നൊക്കെയുള്ള ട്രോളുകൾ കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ സഹതാപമാണ് തോന്നിയത്.

ഇത്തരം കാര്യങ്ങൾ സംസാരിക്കണമെങ്കിൽ ഒന്നെങ്കിൽ അക്കാഡമിക്ക് പരിചയമോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ അതിൽ താഴെയുള്ളവർ സംസാരിച്ചാൽ പോഴത്തരമെന്ന് പറയുന്നത്, അതിനേക്കാൾ വലുതാണ്, ഞാനെന്ന് പറയുന്ന അജ്ഞതയുള്ള സമൂഹം സംസാരിക്കുമ്പോൾ അതിനേക്കാൾ വലുത്. ഏറ്റവും കൂടുതൽ എന്നെ കുറിച്ച് ചോദിച്ച ഒരു ചോദ്യമുണ്ട്. ‘പാർട്ടി ക്ലാസ് കേട്ടിട്ട് വന്നതാണല്ലേ?’ ആണ്.. എന്താ സംശയം.! എട്ട് വയസ്സിൽ ബാലസംഘത്തിൽ ബെഞ്ചിൽ പോയിരുന്നിട്ടുട്ടുണ്ട്.

ആ എട്ട് വയസ്സ് മുതൽ എസ്.എഫ്.ഐ മുതൽ ഡി.വൈ.എഫ്.ഐ മുതൽ ഇന്നും ഞാൻ പാർട്ടി ക്ലാസ് കേൾക്കാറുണ്ട്. നിങ്ങൾ ഒരിക്കൽ പാർട്ടി ക്ലാസ്സിൽ വന്നിരിക്കണം. ഈ വിമർശിക്കുന്നവർ ഒരു ദിവസം പാർട്ടി ക്ലാസ്സിൽ വന്നിരിക്കണം. ഞാൻ സിപിഎം പാർട്ടി അംഗമാണ്. ബാലസംഘം മുതൽ കഴിഞ്ഞ 42 വർഷമായി പൊതുമണ്ഡലത്തിൽ നിൽക്കുകയാണ്, 50 വയസ്സ് തികഞ്ഞ ആളാണ്. അതുകൊണ്ട് എന്നെ അങ്ങ് പേടിപ്പിച്ചുകളയാമെന്ന് കരുതേണ്ട..”, ഗായത്രി വർഷ പറഞ്ഞു.