‘നട്ടെല്ലുള്ള കലാകാരന്മാർ! മിത്ത് വിവാദത്തിൽ പ്രതികരിച്ച താരങ്ങൾക്ക് വിശ്വാസികളുടെ പിന്തുണ..’ – സംഭവം ഇങ്ങനെ

സ്പീക്കർ എഎൻ ഷംസീറിന്റെ വിവാദമായ മിത്ത് പ്രസ്താവനയുമായി ബന്ധപ്പെട്ട് മാസം ഒന്ന് കഴിഞ്ഞിട്ടും വലിയ ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. സ്പീക്കർ മാപ്പ് പറയണമെന്ന് തന്നെയാണ് വിശ്വാസി സമൂഹം ഇപ്പോഴും ആവശ്യപ്പെടുന്നത്. ഈ കഴിഞ്ഞ ദിവസം വിനായക് ചതുർത്ഥിയോട് അനുബന്ധിച്ച് ഗണേശോത്സവം പരിപാടികൾ കേരളത്തിന്റെ പല ഭാഗത്തിനും നടന്നിരുന്നു. ചിലയിടത് സിനിമ താരങ്ങളായി പരിപാടിയിൽ അതിഥികളായി എത്തിയത്.

അതിൽ പ്രധാനമായും എത്തിയവരായിരുന്നു സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, ജയസൂര്യ, അനുശ്രീ എന്നിവർ. എല്ലാവരും മിത്ത് വിവാദമായി ബന്ധപ്പെട്ട് വേദികളിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ നട്ടെല്ലുള്ള കലാകാരന്മാർ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ ഇവരെ അനുകൂലിച്ച് വിശ്വാസി സമൂഹത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുകയാണ്. പേരും പ്രശസ്തിയും നോക്കാതെ തന്റേടത്തോടെ നിലപാടറിയിച്ച പിന്തുണ എന്ന രീതിയിലാണ് പോസ്റ്റുകൾ വരുന്നത്.

ചില പിശാചുക്കളുടെ പരാമർശത്തിൽ ലോകം മുഴുവനുള്ള ഹിന്ദുവിശ്വാസികൾക്ക് വേദനിച്ചിട്ടും അവർ സംയമനം പാലിച്ചിട്ടുണ്ടെങ്കിൽ അതാണ് ഏറ്റവും വലിയ മതേതരത്വമെന്നാണ് സുരേഷ് ഗോപി ഈ വേഷമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. കേരളത്തിൽ ജയ് ശ്രീറാം വിളിച്ചാൽ പ്രശ്നം, അയ്യപ്പനെ പറ്റി സിനിമ എടുത്താൽ പ്രശ്നം, ഗണപതി പ്രശ്നം! തന്റെ വിശ്വാസത്തെ പറഞ്ഞാൽ താൻ പ്രതികരിക്കും അതിന് പ്രതേക നട്ടെല്ല് വേണ്ടെന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്.

നമ്മുക്ക് നമ്മുടെ വിശ്വാസങ്ങളെ മുറുകെ പിടിക്കാമെന്നും മറ്റുള്ളവരെ വിശ്വാസത്തെ തിരുത്താൻ പോകണ്ടാന്നും മിനിസ്റ്റർ ആണെങ്കിലും സ്പീക്കർ ആണെങ്കിലും ആ സ്ഥാനത്ത് ഇരിക്കുന്നത് നമ്മുടെ വിശ്വാസം കൊണ്ടാണെന്നുമാണ് ജയസൂര്യ ഈ വിഷയത്തിൽ പ്രതികരിച്ചത്. തന്റെ വിശ്വാസത്തെ കുറിച്ച് പറഞ്ഞാൽ താൻ പ്രതികരിക്കുമെന്നും ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്താണെന്ന് പറഞ്ഞാൽ നമ്മൾ സഹിക്കുമോ എന്നുമാണ് അനുശ്രീയുടെ പ്രതികരണം.