‘സുരേഷ് ഗോപിയുടെ മകൾ വിവാഹിതയായി! ചടങ്ങിൽ ഉടനീളം പങ്കെടുത്ത് പ്രധാനമന്ത്രി, കൂടെ നിന്ന് ലാലും മമ്മൂട്ടിയും..’ – വീഡിയോ വൈറൽ

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയായി. ഗുരുവായൂരിലെ ക്ഷേത്രനടയിൽ വച്ച് വളരെ അടുത്ത ബന്ധുക്കളും സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഭാഗ്യയെ കൈപിടിച്ചുകൊണ്ട് മണ്ഡപത്തിലേക്ക് കൊണ്ടുവരുന്നത് മുതലുള്ള സുരേഷ് ഗോപിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലാണ്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, ബിജു മേനോൻ തുടങ്ങിയ താരങ്ങൾ അവരുടെ ഭാര്യമാർക്ക് ഒപ്പം ഗുരുവായൂരിലെ വിവാഹത്തിന് പങ്കെടുക്കുകയും ചെയ്തു. താലികെട്ട് സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ ഉടനീളം പങ്കെടുക്കുകയും ചെയ്തിരുന്നു. മാവേലിക്കര സ്വദേശിയായ ശ്രേയസ് മോഹനാണ് വരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്‌ വരൻ താലിയെടുത്തുകൊടുത്തത്. സാധാരണയായി വരന്റെ അച്ഛനാണ് പയ്യന് താലി എടുത്തു നൽകാറുള്ളത്.

മോഹൻലാലും മമ്മൂട്ടിയും എല്ലാം പ്രതേകം തയാറാക്കിയ ഇരിപ്പിടത്തിൽ ഇരുന്നാണ് വിവാഹം വീക്ഷിച്ചത്. വിവാഹത്തിന് എത്തിയ പ്രധാനമന്ത്രി ഗുരുവായൂരിൽ എത്തിയ വിശ്വാസികളെ കൈകൂപ്പി അതിസംബോദന ചെയ്യുകയും ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, മോഹൻലാലിൻറെ ഭാര്യ സുചിത്ര, ജയറാമിന്റെ ഭാര്യ പാർവതി, ബിജുവിന്റെ ഭാര്യ സംയുക്ത എന്നിവരും വിവാഹത്തിന് ഗുരുവായൂർ അമ്പലത്തിലുണ്ടായിരുന്നു. ഇവരെ കൂടാതെ സുരേഷ് കുമാറും ഭാര്യ മേനകയും ഷാജി കൈലാസും ഭാര്യ ആനിയും ഖുശ്‌ബു എന്നിവരും പങ്കെടുത്തിരുന്നു.

രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മലയാള സിനിമ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും വലിയ താറാവിവാഹമായിരുന്നു സുരേഷ് ഗോപിയുടേത്. പ്രമുഖ താരങ്ങൾ എല്ലാം ഒരുമിച്ച് വിവാഹ സമയം മുഴുവനും സമയം ചിലവഴിക്കുന്നത് ഏറെ വർഷങ്ങൾക്ക് ശേഷമാണ്. ഗുരുവായൂരിലെ ഗോകുലം പാർക്കിൽ വിവാഹസത്കാരം ഉച്ച വരെ നടക്കും. 19-ന് എറണാകുളത്ത് സിനിമയിലെ താരങ്ങൾക്ക് വേണ്ടി വിവാഹ വിരുന്നും അതുപോലെ 20-ന് ബന്ധുക്കൾക്കും സുഹൃത്തുക്കളും മറ്റുപ്രമുഖ വ്യക്തികൾക്കും വേണ്ടിയുള്ള റിസെപ്ഷനും നടക്കുന്നുണ്ട്.