‘നിങ്ങളെ പോലെ വേറാരുമില്ല! മാലികയ്ക്ക് പിറന്നാൾ ആശംസകളുമായി മരുമക്കൾ..’ – ഭാഗ്യം ചെയ്ത അമ്മയെന്ന് ആരാധകർ

സിനിമ മേഖലയിൽ അഭിനയിക്കുന്ന താരങ്ങളുടെ ഓരോ പുതിയ വിശേഷങ്ങൾ അറിയാൻ മലയാളികൾ എന്നും താല്പര്യം കാണിക്കാറുണ്ട്. അഭിനയ രംഗത്ത് വർഷങ്ങളോളം സജീവമായി നിൽക്കുന്ന ഒരാളാണ് നടി മല്ലിക സുകുമാരൻ. അന്തരിച്ച നടൻ സുകുമാരന്റെ ഭാര്യയായും മലയാള സിനിമയിലെ രാജകുമാരന്മാരായ ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റെയും അമ്മയായും അറിയപ്പെടുന്ന മല്ലികയും സിനിമയിൽ നിറസാന്നിധ്യമാണ്.

1974 മുതൽ മല്ലിക സിനിമ രംഗത്ത് സജീവമായി അഭിനയിക്കുന്നുണ്ട്. നടൻ ജഗതി ശ്രീകുമാറുമായുള്ള വിവാഹവും പിന്നീട് ആ ബന്ധം വേർപിരിഞ്ഞ ശേഷം സുകുമാരനുമായി വിവാഹിതായതുമൊക്കെ മലയാളികൾ അറിയുന്ന കാര്യമാണ്. ഇന്ന് ഒരു താരകുടുംബത്തിലെ അമ്മയായി മല്ലിക മാറി കഴിഞ്ഞപ്പോൾ, ഒരു ഭാഗ്യം ചെയ്ത അമ്മയായും താരം മാറി കഴിഞ്ഞു. മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം അടങ്ങുന്ന സന്തുഷ്ട കുടുംബം.

നടി പൂർണിമ ഇന്ദ്രജിത്തും നിർമ്മാതാവായ സുപ്രിയ മേനോനുമാണ് മല്ലികയുടെ മരുമക്കൾ. ഇരുവരും സ്വന്തം അമ്മയെ പോലെ തന്നെയാണ് മല്ലികയും കാണുന്നത്. ഇപ്പോഴിതാ അമ്മയുടെ ജന്മദിനത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് മരുമക്കൾ. “ജന്മദിനാശംസകൾ പ്രിയപ്പെട്ട അമ്മേ! നിങ്ങളെ പോലെ വേറാരുമില്ല! ദൈവം നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ..”, സുപ്രിയ മല്ലികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചു.

“അമ്മയ്ക്ക് ജന്മദിനാശംസകൾ.. ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുക.. എക്കാലവും ജ്ഞാനിയും നർമ്മവും..”, പൂർണിമ മല്ലികയ്ക്ക് ആശംസകൾ നേർന്ന പോസ്റ്റിനോടൊപ്പം കുറിച്ചു. ഇതുപോലെ രണ്ട് മരുമക്കളെ ലഭിച്ച മല്ലിക എത്ര ഭാഗ്യവതിയായ അമ്മയാണെന്ന് ആരാധകരും പോസ്റ്റിന് താഴെ അഭിപ്രായപ്പെട്ടു. പൃഥ്വിരാജ്, ഇന്ദ്രജിത്തും അമ്മയ്ക്ക് ആശംസകൾ നേർന്ന് പോസ്റ്റ് ഇട്ടിരുന്നു.