‘ഹാപ്പി ബർത്ത് ഡേ ജാമു!! ഭാര്യ ജാമിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ സൗബിൻ..’ – ഫോട്ടോസ് വൈറൽ

ക്രോണിക് ബാച്ചിലർ എന്ന സിനിമയിൽ സഹസംവിധായകനായി തന്റെ കരിയർ ആരംഭിച്ച താരമാണ് നടൻ സൗബിൻ ഷാഹിർ. ഫാസിൽ. സിദ്ധിഖ്, റാഫി മെക്കാർട്ടിൻ, രാജീവ് രവി, അമൽ നീരദ് തുടങ്ങിയരുടെ സിനിമകളിൽ സഹസംവിധായകനായി സൗബിൻ ജോലി ചെയ്തിട്ടുണ്ട്. ഫാസിലിന്റെ കൈയെത്തും ദൂരത്ത് എന്ന സിനിമയിലാണ് സൗബിൻ ആദ്യമായി അഭിനയിക്കുന്നത്. അഭിനയത്തിലേക്ക് തിരിയുന്നത് പക്ഷേ അപ്പോഴല്ല.

2013-ൽ പുറത്തിറങ്ങിയ അന്നയും റസൂലും എന്ന സിനിമയിലാണ് സൗബിൻ സഹനടനായി ആദ്യമായി അഭിനയിക്കുന്നത്. പതിയെ കോമഡി റോളുകളിൽ സൗബിൻ മാറുകയും തന്റെ കഴിവ് തെളിയിക്കുകയും ചെയ്തു. കൈനിറയെ സിനിമകളായി സൗബിൻ മുന്നോട്ട് പോവുകയും ചെയ്തിരുന്നു. 2017-ൽ പറവ എന്ന ചിത്രം സൗബിൻ ആദ്യമായി സംവിധാനം ചെയ്തു. അത് തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയിരുന്നു.

സംവിധായകനായും കഴിവ് തെളിയിച്ച സൗബിൻ തിരിച്ച് അഭിനയത്തിലേക്ക് തന്നെ മടങ്ങിയെത്തി. ഈ വർഷം പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്തയാണ് സൗബിന്റെ അവസാനം ഇറങ്ങിയ ചിത്രം. സൗബിൻ അഭിനയിച്ച രോമാഞ്ചം വലിയ ഹിറ്റായിരുന്നു. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട് സൗബിൻ. 2017-ലായിരുന്നു സൗബിന്റെ വിവാഹം. ജാമിയ സഹീറാണ് ഭാര്യ. ഒരു മകനും താരത്തിനുണ്ട്.

ഇപ്പോഴിതാ ഭാര്യ ജാമിയയുടെ ജന്മദിനത്തിന് സൗബിൻ പങ്കുവച്ച പോസ്ടാണ്സ് ശ്രദ്ധനേടുന്നത്. ഭാര്യയ്ക്ക് ഒപ്പമുള്ള മനോഹരമായ നിമിഷങ്ങളുടെ ഫോട്ടോസും പോസ്റ്റിൽ ഉൾപ്പെടുത്തിയാണ് സൗബിൻ പങ്കുവച്ചത്. “ഹാപ്പി ബർത്ത് ഡേ ജാമു.. വീ ലവ് യു..”, എന്ന ക്യാപ്ഷനോടെയാണ് സൗബിൻ ഭാര്യയ്ക്ക് പിറന്നാൾ പ്രശംസിച്ചത്. ഡിജെ ശേഖർ, കൃഷ്ണപ്രഭ, സഞ്ജു ശിവറാം, സുധി കോപ്പ തുടങ്ങിയ താരങ്ങൾ ആശംസകൾ നേർന്നിട്ടുണ്ട്.