‘ബെസ്റ്റ് ഫാഷൻ മോഡലായി തരിണി!! അവാർഡ് ഏറ്റുവാങ്ങാൻ കാമുകിക്ക് ഒപ്പം കാളിദാസും..’ – ഫോട്ടോസ് വൈറൽ

അച്ഛന്റെ പാത പിന്തുടർന്ന് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടൻ കാളിദാസ് ജയറാം. ജയറാമിന്റെ കഴിവുകൾ കുട്ടികാലം മുതൽ കിട്ടിയിട്ടുണ്ടെന്ന് തെളിയിച്ചിട്ടുള്ള കാളിദാസ് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ടായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം നായകനായി അച്ഛനെ പോലെ തിളങ്ങാൻ കാളിദാസും എത്തി. തമിഴിലൂടെയായിരുന്നു നായകനായുള്ള കാളിദാസിന്റെ അരങ്ങേറ്റം.

മലയാളത്തിൽ പൂമരം എന്ന സിനിമയിലൂടെയും തുടക്കം കുറിച്ചു കാളിദാസ്. മലയാളത്തിൽ പക്ഷേ നായകനായി അത്ര മുന്നേറാൻ കാളിദാസിന് സാധിച്ചിട്ടില്ല. അഭിനയിച്ച സിനിമകളിൽ പലതും പരാജയപ്പെട്ടിരുന്നു. പക്ഷേ തമിഴിൽ കാളിദാസിന്റെ മികച്ച പ്രകടനമാണ് കാണാൻ സാധിക്കുന്നത്. വിക്രത്തിൽ കമൽഹാസന്റെ മകനായി അഭിനയിച്ചും കാളിദാസ് കൈയടി നേടിയിട്ടുണ്ടായിരുന്നു.

കഴിഞ്ഞ വർഷമാണ് കാളിദാസ് താൻ പ്രണയത്തിൽ ആണെന്നുള്ള വിവരം പുറത്തുവിട്ടത്. തന്റെ കാമുകിയെ കാളിദാസ് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. തരിണി കലിംഗരായർ എന്നാണ് കാമുകി പേര്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് കുടംബത്തിനും അറിയാം. തരിണിയെ മരുമകളായിട്ടാണ് ജയറാമും പാർവതിയും ഇപ്പോഴേ കാണുന്നത് തന്നെ. കുടുംബത്തിലെ ചടങ്ങുകളിലൊക്കെ തരിണിയും പങ്കെടുക്കാറുണ്ട്.

മോഡലിംഗ്‌ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണ് തരിണി. ഇപ്പോഴിതാ ഷീ അവാർഡ്സിൽ ബെസ്റ്റ് ഫാഷൻ മോഡലായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് തരിണി. ലക്ഷ്മി കൃഷ്ണ നാച്ചുറൽസ് അവതരിപ്പിച്ച ഷീ തമിഴ് നക്ഷത്രം അവാർഡ്സിലെ മികച്ച ഫാഷൻ മോഡലായിട്ടാണ് തരിണി തിരഞ്ഞെടുക്കപ്പെട്ടത്. അവാർഡ് ഏറ്റുവാങ്ങാൻ വന്ന തരിണി ഒപ്പം കാളിദാസും എത്തിയിരുന്നു. ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോസും തരിണി പങ്കുവച്ചിട്ടുണ്ട്.