‘ഒരുമിച്ചുള്ള ആദ്യ ഇന്റർനാഷണൽ ട്രിപ്പ്! റീൽസ് താരം മീനുവും ഭർത്താവും ഹണിമൂണിൽ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിലൂടെ വളർന്ന് വരുന്ന ഒരുപാട് താരങ്ങളാണ് ഇന്ന് ഈ കൊച്ചു കേരളത്തിലുണ്ടാവുന്നത്. ഡാൻസ്, അഭിനയവും മറ്റു കഴിവുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വൈറൽ താരങ്ങളായി മാറി ഇവർക്ക് ഒരുപാട് ആരാധകരെയും ലഭിക്കാറുണ്ട്. ഒരു സിനിമ, സീരിയൽ അഭിനേതാവിന് ലഭിക്കുന്ന അതെ പിന്തുണയാണ് ഇന്ന് ഇവർക്കും ലഭിക്കുന്നത്. വലിയ രീതിയിൽ വരുമാനവും ഇതിലൂടെ സമ്പാദിക്കാറുണ്ട് ഇവർ.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയ ഒരു താരമാണ് മീനു ലക്ഷ്മി. ചങ്ങനാശേരി സ്വദേശിനിയായ മീനു ടിക്ക് ടോക്കിലൂടെയാണ് ആദ്യം ശ്രദ്ധനേടി എടുക്കുന്നത്. നൃത്ത വീഡിയോസിലൂടെയാണ് മീനു ശ്രദ്ധനേടിയത്. പിന്നീട് മീനു കുടുംബത്തോടൊപ്പമൊക്കെ ടിക്-ടോക് ചെയ്ത വൈറലായി മാറുകയും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ടിക്-ടോക് നിർത്തലാക്കിയപ്പോൾ മീനു ഇൻസ്റ്റാഗ്രാമിൽ സജീവമായി.

ഇൻസ്റ്റാഗ്രാമിൽ റീൽസിലൂടെയും മീനു മലയാളികൾക്ക് ഇടയിൽ സുപരിചിതയായി മാറിക്കൊണ്ടിരുന്നു. പതിയെ ഒരു യൂട്യൂബറായി മീനു മാറി. ഏഴ് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സും മീനുവിനുണ്ട്. രണ്ട് മാസം മുമ്പായിരുന്നു മീനുവിന്റെ വിവാഹം നടന്നത്. അനീഷ് ഗോപാലകൃഷ്ണനാണ് ഭർത്താവ്. വിവാഹ ശേഷം തന്റെ സോഷ്യൽ മീഡിയകളിൽ നിന്ന് വിട്ടുനിൽക്കാൻ മീനു ലക്ഷ്മി തയാറായിരുന്നില്ല.

ഇപ്പോഴിതാ ഭർത്താവിന് ഒപ്പം ഹണി മൂൺ ആഘോഷിക്കാൻ പോയിരിക്കുകയാണ് മീനു. മാലിദ്വീപിലേക്ക് ആണ് ഹണിമൂൺ ആഘോഷിക്കാൻ വേണ്ടി ഇരുവരും പോയിരിക്കുന്നത്. “ഞങ്ങളുടെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പ്..” എന്ന ക്യാപ്ഷനോടെയാണ് ഈ കാര്യം മീനു പങ്കുവച്ചത്. അവിടെ എത്തിയ ശേഷമുള്ള ചിത്രങ്ങളും മീനു പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ചുകൂടി ഗ്ലാമറസ് വേഷങ്ങളിലാണ് മീനു തിളങ്ങിയിരിക്കുന്നത്.