‘ബോക്സറായി കല്യാണി! പൊറിഞ്ചു ഗ്യാങ് വീണ്ടും, ജോഷിയുടെ ആന്റണി ടീസർ ഇറങ്ങി..’ – വീഡിയോ കാണാം

പാപ്പൻ എന്ന സിനിമയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോജു ജോർജിന് ഒപ്പം ജോഷി വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ പൊറിഞ്ചുവിലെ ഒട്ടുമിക്ക താരങ്ങളും ഇതിലും അഭിനയിച്ചിട്ടുണ്ട്. ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, വിജയരാഘവൻ എന്നിവരും പൊറിഞ്ചു മറിയം ജോസിന് പിന്നാലെ ഇതിലും ജോഷി-ജോജു ടീമിന് ഒപ്പം ഒന്നിച്ചിട്ടുണ്ട്.

ഇവരെ കൂടാതെ ഈ തലമുറയിലെ സൂപ്പർഹിറ്റ് നായികയായ കല്യാണി പ്രിയദർശനും ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ ആന്റണിയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. 71 വയസ്സിലും ജോഷി എന്ന ബ്രഹ്മണ്ഡ സംവിധായകനിൽ പ്രേക്ഷകർ പ്രതീക്ഷ വെക്കുന്നതിന്റെ കാരണം ടീസർ കണ്ടാൽ മനസ്സിലാവുന്നതേയുള്ളൂ.

ടീസറിൽ നിന്ന് ഒരു മാസ്സ് ത്രില്ലർ ആണെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ജോജുവിന്റെ കിടിലം ഫൈറ്റ് കൂടാതെ കല്യാണിയുടെയും ഫൈറ്റ് രംഗങ്ങൾ ഉണ്ടാകുമെന്ന് തോന്നുന്നുണ്ട്. ടീസറിന്റെ അവസാനം കല്യാണി ഒരു ബോക്സിങ് റിങ്ങിൽ നിന്ന് ഫൈറ്റ് ചെയ്യുന്ന സീൻ ഉൾപ്പെടുത്തിയിട്ടുണ്ട്. കല്യാണിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമായിരിക്കും ആന്റോണിയിലേത് എന്നും ഉറപ്പായി.

സിജോയ് വർഗീസ്, ജുവൽ മേരി, ശ്രീകാന്ത് മുരളി, ടിനി ടോം, പദ്മരാജ് രതീഷ്, രാജേഷ് ശർമ്മ, ആശ ശരത്, ജിനു ജോസഫ്, ശരത് കുമാർ തുടങ്ങിയ ഒരു നീണ്ടതാര നിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. രാജേഷ് വർമയാണ് തിരക്കഥ. ജയ്ക്സ് ബിജോയ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. എയ്ൻസ്റ്റീൻ മീഡിയയുടെ ബാനറിൽ എയ്ൻസ്റ്റീൻ സാക് പോളാണ് നിർമ്മാണം. നവംബറിൽ റിലീസ് ചെയ്യുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.