‘ലിയോയിലെ ആ സസ്പെൻസ് പുറത്തുവിട്ട് ഉദയനിധി സ്റ്റാലിൻ..’ – ഏഴ് മണിക്ക് ഷോ അനുവദിക്കൂ എന്ന് ആരാധകർ

വിജയ് നായകനായി എത്തുന്ന ലിയോ റിലീസിന് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. ലോകേഷ് കനകരാജ് വിക്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയായതുകൊണ്ട് പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. അതുകൊണ്ട് കൂടിയാണ് ലിയോയ്ക്ക് ഇത്രത്തോളം അഡ്വാൻസ് ബുക്കിംഗ് വരാനുള്ള ഒരു കാരണം. വിജയ് ആരാധകരെ പോലെ തന്നെ ലോകേഷിനും ആരാധകർ ഏറെയാണ്.

കൈതി, വിക്രം സിനിമകൾ പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ഒരു ചിത്രമാണോ എന്ന് അറിയാനാണ് പ്രേക്ഷകർ ഏറെ കാത്തിരുന്നത്. അങ്ങനെയാണെന്ന് സൂചന തന്നുകൊണ്ട് നടനും നിർമാതാവും തമിഴ് നാട്ടിലെ മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സസ്പെൻസ് പുറത്തുവിട്ടിരിക്കുകയാണ്. ലിയോ സിനിമ ഉദയനിധി കണ്ടുവെന്നാണ് പുറത്തുവരുന്ന വിവരം.

സിനിമ കണ്ട ശേഷമുള്ള തന്റെ പ്രതികരണം ഉദയനിധി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്. “ദളപതി വിജയ് അണ്ണയുടെ ലിയോ (തംബ് ഇമോജി). ലോകേഷിന്റെ കിടിലം മേക്കിങ്.. അനിരുദ്ധിന്റെ സംഗീതം, അമ്പറിവ്‌ മാസ്റ്റർ(കൈയടി ഇമോജി).. എൽസിയു! ഓൾ ദി ബെസ്റ്റ് ടീം..”, ലോകേഷ് സിനിമ കണ്ട ശേശം കുറിച്ചു. സിനിമ കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് ആവേശം നൽകുന്ന ഒരു പോസ്റ്റാണ് ഇത്.

വേൾഡ് വൈഡ് 100 കോടി ആദ്യ ദിനം നേടുന്ന ആദ്യ തമിഴ് സിനിമയാകുമോ ജയിലർ എന്നാണ് ഓരോ വിജയ് ആരാധകരും ഉറ്റുനോക്കുന്നത്. പ്രേക്ഷകരിൽ നിന്ന് ആദ്യ ഷോകൾ കഴിയുമ്പോൾ പോസിറ്റീവ് പ്രതികരണം വന്നാൽ അത് ഉറപ്പായും സംഭവിക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ 4 മണിക്കാണ് ആദ്യ ഷോ. അതേസമയം തമിഴ് നാട്ടിൽ വെളുപ്പിനെ 4, രാവിലെ 7 മണി ഷോകൾക്ക് അനുവാദമില്ല. ലിയോ കണ്ട പോസ്റ്റിട്ട ഉദയനിധിയോട് 7 മണി ഷോ വേണമെന്ന് ആരാധകർ അഭ്യർത്ഥിച്ച് കമന്റുകൾ ഇട്ടിട്ടുണ്ട്.