‘ലിയോ മൂവി കണ്ടു!! മലയാള സിനിമയോട് തിയേറ്റർ ഉടമകൾ ചെയ്യുന്നത് അനീതി..’ – പ്രതികരിച്ച് ഒമർ ലുലു

കേരളത്തിലെ തിയേറ്ററുകളിൽ പ്രേക്ഷകരുടെ ഗംഭീര തിരക്കുമായി ലിയോ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. വിജയ്-ലോകേഷ് കോംബോ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുമ്പോൾ പ്രതീക്ഷയും ഏറെയാണ്. മാസ്റ്റർ ആയിരുന്നു ഇതിന് മുമ്പ് ലോകേഷും വിജയിയും ഒരുമിച്ച് ചെയ്ത ചിത്രം. തിയേറ്ററുകളിൽ ഹിറ്റായ ചിത്രമായിരുന്നു അത്. വിക്രത്തിന് ശേഷം ലോകേഷ് ചെയ്യുന്ന സിനിമയാണ് ഇത്.

കേരളത്തിൽ നാല് മണി മുതൽ ഷോ ആരംഭിച്ചിരുന്നു. തമിഴ് നാട്ടിൽ പക്ഷേ ഒമ്പത് മണിക്കായിരുന്നു ആദ്യ ഷോ. കേരളത്തിൽ നിന്ന് വരുന്ന പ്രതികരണങ്ങൾ അറിഞ്ഞിട്ടാണ് അവിടെ ആരാധകർ പോലും സിനിമ കണ്ടത്. ലോകേഷിന്റെ സിനിമകളിൽ പ്രേക്ഷകർ ഇരട്ടി പ്രതീക്ഷ വെക്കാറുണ്ട്. അത് ചിത്രത്തിനെ നെഗറ്റീവായി ബാധിച്ചിട്ടുണ്ട്. ലോകേഷിന്റെ വിക്രം, കൈതി സിനിമകളുടെ റേഞ്ചിൽ സിനിമ എത്തിയില്ല.

എങ്കിലും തിയേറ്ററിൽ ഒരു തവണ കണ്ടിരിക്കാവുന്നത് എല്ലാം ലോകേഷും ടീമും ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമ കണ്ട ശേഷമുള്ള സംവിധായകൻ ഒമർ ലുലുവിന്റെ അഭിപ്രായമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. “ലിയോ കണ്ടു.. ഒരു വൺ ടൈം വാച്ചബിൾ മൂവി.. കണ്ണൂർ സ്ക്വാഡിന് വീണ്ടും തീയേറ്റർ കൊടുക്കുക.. ഇല്ലെങ്കിൽ മലയാള സിനിമയോട് തീയറ്റർ ഉടമകൾ ചെയ്യുന്നത് അനീതിയാവും..”, ഒമർ ഇങ്ങനെയാണ് പ്രതികരിച്ചത്.

ഒമർ ലിയോ ഒരു തവണ കണ്ടിരിക്കാവുന്ന ഒരു ചിത്രമായിട്ട് മാത്രമാണ് തോന്നിയിരിക്കുന്നത്. അത് പോരാത്തതിന് അദ്ദേഹം മലയാള സിനിമയെ പിന്തുണയ്ക്കണമെന്നും മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡിന് വീണ്ടും തിയേറ്റർ കൊടുക്കണമെന്നും ആവശ്യപ്പെട്ടു. വൺ ടൈം വാച്ചബിൾ ആണെങ്കിൽ ഒരു പ്രാവശ്യം എല്ലാരുമൊന്നു കാണട്ടെ എന്നിട്ട് മാറ്റിയാൽ പോരെ എന്നും ചില കമന്റുകൾ അതിന് താഴെ വന്നിട്ടുണ്ട്.