‘ഗോപി സുന്ദറിന്റെ കറിവേപ്പില! കമന്റ് ഇട്ടവന് കലക്കൻ മറുപടി കൊടുത്ത് ഗായിക അഭയ..’ – സംഭവം ഇങ്ങനെ

മലയാള സിനിമ ഗായക ലോകത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ ശ്രമിക്കുന്ന ഒരു ഗായികയാണ് അഭയ ഹിരണ്മയി. 2014 മുതൽ അഭയ പിന്നണി ഗായികയായി രംഗത്തുണ്ട്. സംഗീത സംവിധായകനായ ഗോപി സുന്ദറാണ് അഭയയെ പിന്നണി ഗായികയായി സിനിമയിലേക്ക് കൊണ്ടുവരുന്നത്. ഗോപി സുന്ദറിന്റെ സംഗീതത്തിലാണ് അഭയ കൂടുതൽ പാടിയിട്ടുള്ളത്. ഇരുവരും തമ്മിൽ ലിവിങ് റിലേഷനിലായിരുന്നു.

ഒമ്പത് വർഷത്തോളം അഭയയും ഗോപി സുന്ദറും ഒരുമിച്ചായിരുന്നുവെന്ന് 2018ൽ ഇരുവരും വെളിപ്പെടുത്തി. വിവാഹിതരായിരുന്നില്ലെങ്കിൽ കൂടിയും ഇരുവരും എപ്പോഴും ഒന്നിച്ചായിരുന്നു. കഴിഞ്ഞ വർഷമാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് വാർത്തകൾ പുറത്തുവന്നത്. അതും ഗോപി സുന്ദർ മറ്റൊരു ഗായികയുമായി ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച വിവരം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ്.

അതിന് ശേഷം അഭയയ്ക്ക് ഇടയ്ക്കിടെ ചില മോശം കമന്റുകൾ ലഭിക്കാറുണ്ട്. ഗോപി അഭയയെ ചതിച്ചു, അതുപോലെ ആദ്യ ഭാര്യയുടെ പ്രാക്കാണ് എന്നിങ്ങനെ പോയിരുന്നു പ്രതികരണങ്ങൾ. വർഷം ഒന്ന് കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട കമന്റുകൾ അഭയയെ വിടാതെ പിന്തുടരുകയാണ്. ഈ കഴിഞ്ഞ ദിവസം അഭയ പങ്കുവച്ച പോസ്റ്റിന് താഴെയും ഇത്തരമൊരു മോശം കമന്റ് ലഭിക്കുകയും അതിന് മറുപടി കൊടുക്കുകയും ചെയ്തു.

‘ഗോപി സുന്ദറിന്റെ കറിവേപ്പില..’ എന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട അഭയ അതിന് മറുപടി കൊടുത്തു അതിന്റെ സ്ക്രീൻഷോട്ട് സ്റ്റോറിയാക്കി. “ഞാൻ കറിവേപ്പില ആണോ ചൊറിയണമാണോ എന്ന് നീ മുന്നിൽ വന്നു നിൽക്കൂ അപ്പോൾ മനസിലാകും.. നിന്റെ ഉമ്മയോട് ഞാൻ ബോധിപ്പിക്കാം.. അവര് വളർത്തിയപ്പോ പിഴച്ചുപോയ തെറ്റാണെന്ന് അവരെ ഞാൻ ഒന്ന് ഓർമിപ്പിക്കണമല്ലോ..”, അഭയ മറുപടി കൊടുത്തു.