‘കിടിലം പ്രോഗ്രാമിലെ അവതാരകയല്ലേ ഇത്! കുളക്കടവിൽ നാടൻ ലുക്കിൽ തിളങ്ങി പാർവതി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ നമ്മൾ കാണാറുണ്ട്. സിനിമ, സീരിയൽ താരങ്ങളാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ടുകൾ കൂടുതലായി ചെയ്യാറുള്ളത്. മോഡലിംഗ്‌ രംഗത്ത് നിന്നും അഭിനയത്തിലേക്ക് എത്തിയവരാണ് അവരിൽ പലരും. അല്ലാതെയുള്ളവരും ഫോട്ടോഷൂട്ടുകളുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല. ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്ത എന്നും മലയാളികൾ സ്വീകരിച്ചിട്ടേയുള്ളൂ.

അതിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ട് തന്നെ ശ്രദ്ധനേടിയെടുക്കാറുണ്ട്. സിനിമ, സീരിയൽ രംഗത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ഒരു മുഖമാണ് നടി പാർവതി ആർ കൃഷ്ണ. ഈശ്വരൻ സാക്ഷിയായി, ഈറൻ മഴ തുടങ്ങിയ പരമ്പരകളിലൂടെ മലയാളി മനസ്സുകളിൽ കയറിക്കൂടിയ പാർവതി അവതാരകയായും സജീവമായി നിൽക്കുന്ന ഒരാളാണ്. പത്തനംതിട്ട സ്വദേശിനിയാണ് പാർവതി കൃഷ്ണ.

പാർവതിയും ഫോട്ടോഷൂട്ട് ചെയ്യുന്ന കാര്യത്തിൽ ഒട്ടും പിറകിൽ അല്ല. ഇപ്പോഴിതാ കുളക്കടവിൽ വച്ചെടുത്ത തന്റെയൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പാർവതി. റാസ്‌ ഡിസൈനർ സ്റ്റുഡിയോയുടെ സെറ്റ് പാവാടയും ബ്ലൗസും ധരിച്ച് നാടൻ ലുക്കിലാണ് പാർവതി ഈ ഷൂട്ട് ചെയ്തിരിക്കുന്നത്. ഫാഷൻ ഫോട്ടോഗ്രാഫർ അരുൺ ജിത്താണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

സ്ത്രീ എന്ന തലക്കെട്ടാണ് പാർവതി ഇതിന് നൽകിയിരിക്കുന്നത്. ഫോട്ടോസ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കി കഴിഞ്ഞു. മഴവിൽ മനോരമയിലെ കിടിലം എന്ന ഷോയുടെ അവതാരകയാണ് ഇപ്പോൾ പാർവതി. അവിടെ പല തരത്തിലുള്ള ഔട്ട് ഫിറ്റുകൾ ധരിച്ച് അതിന്റെ ഫോട്ടോസ് പാർവതി പോസ്റ്റ് ചെയ്യാറുണ്ട്. ഫഹദ് ചിത്രമായ മാലിക്കിൽ ഡോക്ടർ ഷെർമിൻ അൻവർ എന്ന വളരെ പ്രധാനപ്പെട്ട റോൾ പാർവതി ചെയ്തിട്ടുണ്ട്.