‘നാല്പത് വയസ്സുണ്ടെന്ന് കണ്ടാൽ പറയുമോ!! സാരിയിൽ ഹോട്ട് ലുക്കിൽ നടി ശ്രിയ ശരൺ..’ – ഫോട്ടോസ് വൈറൽ
ഇഷ്ടം എന്ന തെലുങ്ക് സിനിമയിൽ നായികയായി അഭിനയിച്ച് അഭിനയ മേഖലയിലേക്ക് എത്തിയ താരമാണ് നടി ശ്രിയ ശരൺ. ഡൽഹിയിൽ കോളേജിൽ പഠിക്കുന്ന സമയത്ത് ശ്രിയ ഒരു മ്യൂസിക് വീഡിയോ ചെയ്യുകയും അതിലെ പ്രകടനം കണ്ടിട്ടുമാണ് താരത്തിനെ സിനിമയിലേക്ക് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് ശ്രിയ ജനിച്ചത്. ഹിന്ദിക്കാരി ആണെങ്കിലും ശ്രിയ ആദ്യം അഭിനയിച്ചത് തെലുങ്കിലാണ്.
ആദ്യ നാല് സിനിമകളും തെലുങ്കിൽ തന്നെയാണ് ശ്രിയ അഭിനയിച്ചത്. അതിന് ശേഷം ഹിന്ദിയിലും അരങ്ങേറിയ ശ്രിയ, കൂടുതലും അഭിനയിച്ചിട്ടുള്ളതും തെലുങ്കിൽ തന്നെയാണ്. തമിഴിൽ ശിവാജിയിൽ രജനികാന്തിന്റെ നായികയായി അഭിനയിച്ച ശേഷമാണ് ശ്രിയ മലയാളികൾ കൂടുതലായി അറിഞ്ഞ് തുടങ്ങിയത്. പോക്കിരിരാജയിലൂടെ മലയാളത്തിലും അരങ്ങേറിയിരുന്നു ശ്രിയ.
പിന്നീട് മോഹൻലാൽ ചിത്രമായ കാസിനോവയിലും നായികയായി അഭിനയിച്ച ശ്രിയയ്ക്ക് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്. റഷ്യക്കാരനായ ആന്ദ്രേയ് കോസച്ചീവുമായി 2018-ൽ ശ്രിയ വിവാഹിതായാവുകയും ചെയ്തിരുന്നു. 2021 ജനുവരിയിൽ ശ്രിയയ്ക്ക് ഒരു പെൺകുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. മകൾ ജനിച്ച ശേഷവും സിനിമയിൽ സജീവമായി നിൽക്കുന്ന ശ്രിയയുടെ ദൃശ്യം 2 എന്ന ഹിന്ദി സിനിമയാണ് അവസാനമായി ഇറങ്ങിയത്.
കന്നഡയിൽ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്ന കബസയാണ് അടുത്ത റിലീസ് ചിത്രം. അതിന്റെ പ്രൊമോഷന്റെ ഭാഗമായി സാരിയിൽ ഹോട്ട് ലുക്കിൽ തിളങ്ങി നിൽക്കുന്ന തന്റെ പുതിയ ഫോട്ടോസ് ശ്രിയ പങ്കുവച്ചിട്ടുമുണ്ട്. അരുൺ പ്രശാന്താണ് ശ്രിയയുടെ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. സിത്താര കുഡിജയുടെ ഡിസൈനിലുള്ള സാരിയാണ് ശ്രിയ ധരിച്ചിരിക്കുന്നത്. നാല്പത് വയസ്സ് ആയെന്ന് കണ്ടാൽ പറയില്ലെന്ന് ആരാധകരും കമന്റുകൾ ഇട്ടിട്ടുണ്ട്.