‘വൈറ്റ് ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ അനശ്വര രാജൻ, അരയന്നത്തെ പോലെയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

‘വൈറ്റ് ലെഹങ്കയിൽ ക്യൂട്ട് ലുക്കിൽ അനശ്വര രാജൻ, അരയന്നത്തെ പോലെയെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത് കഴിഞ്ഞ നടിയാണ് അനശ്വര രാജൻ. ഇരുപതുകാരിയായ അനശ്വര ഇതിനോടകം നായികയായി നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ നിന്ന് തമിഴിലേക്കും ഇനി ബോളിവുഡിലേക്കും പോകാൻ ഒരുങ്ങി നിൽക്കുന്ന അനശ്വര സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടി കൂടിയാണ്.

മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ട് ഉദാഹരണം സുജാത സിനിമയിലൂടെ തുടങ്ങിയ അനശ്വര പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലൂടെ മലയാളികൾ നെഞ്ചിലേറ്റിയ താരമായി മാറി. സൂപ്പർ ശരണ്യയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ച് ആ സിനിമയും സൂപ്പർഹിറ്റായി മാറിയതോടെ അനശ്വരയുടെ കരിയർ തന്നെ മാറി മറിഞ്ഞു. പ്രണയവിലാസം ആയിരുന്നു മലയാളത്തിലെ അനശ്വരയുടെ അവസാനം ഇറങ്ങിയത്.

ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി ഓടുന്ന സിനിമയാണ് അത്. ഇത് കൂടാതെ തമിഴിൽ തഗ്സ് എന്ന ചിത്രവും അനശ്വരയുടെ റിലീസ് ചെയ്തിട്ടുണ്ട്. ബാംഗ്ലൂർ ഡെയ്സിന്റെ ഹിന്ദി റീമേക്കായ യാരിയാൻ 2-വാണ് അടുത്തതായി വരാനുള്ളത്. അനശ്വരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ഇതിൽ നടി പ്രിയ വാര്യരും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ അനശ്വരയുടെ ഒരു കിടിലം ഫോട്ടോഷൂട്ടാണ് ആരാധകരുടെ ശ്രദ്ധനേടുന്നത്.

തൂവെള്ള നിറത്തിലെ മനോഹരമായ ഒരു ലെഹങ്കയിൽ ആരാധകർക്ക് ഒരു അരയന്നത്തെ പോലെ തോന്നിപ്പിക്കുന്ന രീതിയിലാണ് ചിത്രങ്ങളിൽ അനശ്വരയെ കാണാൻ സാധിക്കുന്നത്. യാമിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ആതിര എം.എസിന്റെ സ്റ്റൈലിങ്ങിൽ അവരുടെ തന്നെ നടലീ ബൗട്ടിക്കിന്റെ വസ്ത്രമാണ് അനശ്വര ധരിച്ചിരിക്കുന്നത്. റിസ് വാനാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.

CATEGORIES
TAGS