‘വെണ്ണക്കല്ലിൽ കൊത്തിയ ശിൽപം പോലെ!! സാരിയിൽ ഹോട്ട് ലുക്കിൽ നടി ശാലിൻ സോയ..’ – ഫോട്ടോസ് വൈറൽ

‘വെണ്ണക്കല്ലിൽ കൊത്തിയ ശിൽപം പോലെ!! സാരിയിൽ ഹോട്ട് ലുക്കിൽ നടി ശാലിൻ സോയ..’ – ഫോട്ടോസ് വൈറൽ

സിനിമയിലും സീരിയലുകളിൽ ബാലതാരമായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് നടി ശാലിൻ സോയ. സൂര്യ ടി.വിയിലെ കുടുംബയോഗം എന്ന പരമ്പരയിലെ അലോന എന്ന കഥാപാത്രമാണ് ശാലിനെ മലയാളികൾക്ക് കൂടുതൽ പരിചിതമാക്കാൻ കാരണമായ പരമ്പര. ആദ്യ സീരിയൽ പക്ഷേ അതായിരുന്നില്ല. മിഴി തുറക്കുമ്പോൾ എന്ന സീരിയലിലാണ് ശാലിൻ ആദ്യമായി അഭിനയിച്ചത്.

അതിന് ശേഷം ഓരോ പരമ്പരകളിൽ സജീവമാകുന്നതിന് ഒപ്പം തന്നെ ശാലിൻ സിനിമകളിലും അഭിനയിച്ചു. എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല്, മല്ലു സിംഗ് തുടങ്ങിയ സിനിമകളാണ് അവിടെ ശാലിന് വഴിയൊരുക്കിയത്. ഒരുപാട് ആരാധകരും താരത്തിനുണ്ട്. ധമാക്ക എന്ന സിനിമയിലാണ് ശാലിൻ അവസാനമായി അഭിനയിച്ചത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെയാണ് താരത്തിന് ഒരുപാട് ആരാധകരെ ലഭിച്ചത്.

ഓട്ടോഗ്രാഫിലെ ദീപാറാണി എന്നാണ് ഇന്നും ചില മലയാളികൾക്ക് ഇടയിൽ താരം അറിയപ്പെടുന്നത് തന്നെ. ഇപ്പോൾ അഭിനയത്തിൽ അധികം സജീവമാല്ലെങ്കിലും സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്ത അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. ശാലിനെ നായികയായി സിനിമയിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴായിരുന്നു താരം സംവിധാനത്തിലേക്ക് കിടന്നത്.

അതിനോടൊപ്പം തന്നെ അഭിനയം കൊണ്ടുപോകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതെ സമയം ശാലിന്റെ പുതിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങൾ ശ്രദ്ധനേടുന്നുണ്ട്. സാരിയിൽ കടൽ തീരത്ത് വച്ച് എടുത്ത ശാലിന്റെ ചിത്രങ്ങൾ കണ്ടിട്ട് വെണ്ണക്കല്ലിൽ കൊത്തിയ ശിൽപം പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്. വിഷ്ണു രാജനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാരിയിൽ കാണാൻ ശാലിനെ നല്ല ഭംഗിയുമുണ്ട്.

CATEGORIES
TAGS